• Logo

Allied Publications

Europe
ഡോ.ഹൈനർ ഗൈസ്ലർ അന്തരിച്ചു
Share
ബെർലിൻ: ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് (സിഡിയു) പാർട്ടിയുടെ സമുന്നത നേതാവും മുൻമന്ത്രിയുമായ ഡോ.ഹൈനർ ഗൈസ്ലർ (87) അന്തരിച്ചു.

1977 മുതൽ 1989 വരെ 12 വർഷക്കാലം സിഡിയുവിന്‍റെ ജനറൽ സെക്രട്ടറിയായിരുന്ന ഗൈസ്ലർ, കുടുംബക്ഷേമ മന്ത്രിയായി അന്തരിച്ച ഹെൽമുട്ട് കോൾ മന്ത്രിസഭയിൽ വളരെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. ഗൈസ്ലറിന്‍റെ വിമർശനങ്ങൾ പലപ്പോഴും പാർട്ടിയിലും മന്ത്രിസഭയിലും വിവാദങ്ങൾ ഉയർത്തിയിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ജെസ്യൂട്ട് സഭയിൽ ചേർന്ന ഇദ്ദേഹം നാലു വർഷത്തെ സെമിനാരി ജീവിതത്തിൽ നിന്ന് പുറത്തിറങ്ങി. പിന്നീട് തീയോളജയിലും നിയമത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടി കുറച്ചുകാലം സ്റ്റുട്ട്ഗാർട്ട് ജില്ലാക്കോടതിയിൽ ജഡ്ജിയായും സേവനം ചെയ്തു. തുടർന്നു മുഴുവൻസമയ രാഷ്ട്രീയത്തിൽ മുഖരിതനായി, ഹെൽമുട്ട് കോളിന്‍റെ സന്തത സഹചാരിയായും പ്രവർത്തിച്ചു.

1982 ൽ മന്ത്രിയായിരുന്ന കാലത്ത് കുടുംബക്ഷേമത്തിനായി ഒട്ടനവധി പരിഷ്കാരങ്ങൾ ഗൈസ്ലർ നടപ്പിൽ വരുത്തിയത് അദ്ദേഹത്തെ ജർമൻകാരുടെ പ്രയങ്കരനാക്കി മാറ്റിയിരുന്നു. 2002 വരെ അദ്ദേഹം പാർലമെന്‍റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചതിനു ശേഷവും മരണത്തിനു തൊട്ടുമുന്പുവരെയും ടിവി ചർച്ചകളിൽ സജീവസാന്നിധ്യമായിരുന്നു ഗൈസ്ലർ. ഒരു തികഞ്ഞ ക്രൈസ്തവ വിശ്വാസിയായ ഗൈസ്ലറിന് ഭാര്യയും മൂന്നു പുത്ര·ാരുമുണ്ട്

ഗൈസ്ലറുടെ നിര്യാണത്തിൽ ചാൻസലർ മെർക്കൽ, പ്രസിഡന്‍റ് സ്റ്റൈൻമയർ, മന്ത്രിമാർ, വിവിധ കക്ഷിനേതാക്കൾ തുടങ്ങിയവർ അനുശോചിച്ചു. ഗൈസ്ലറുടെ വേർപാട് രാഷ്ട്രീയ ബുദ്ധിരാക്ഷസനെ രാജ്യത്തിനു നഷ്പ്പെട്ടതായി മെർക്കൽ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.