• Logo

Allied Publications

Europe
ഗുരുദേവ ജന്മദിനാഘോഷങ്ങൾ: ഡോ. എ. സന്പത്ത് എംപിക്ക് ഹീത്രൂവിൽ ഉജ്ജ്വല വരവേല്പ്
Share
ലണ്ടൻ: സേവനം യുകെ ചതയമഹോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന ഡോ. എ. സന്പത്ത് എംപിക്ക് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ ഉജ്ജ്വല വരവേല്പ് നൽകി. സേവനം യുകെ ചെയർമാൻ ബൈജു പാലയ്ക്കൽ, സി.ആർ. അനിൽ, ദിലീപ് വാസുദേവൻ, വിശാൽ തുടങ്ങിയവർ ചേർന്ന് ഡോ. സന്പത്തിനെ സ്വീകരിച്ചു.

ശ്രീനാരായണ ഗുരുദേവന്‍റെ 163ാമത് ജന്മദിനാഘോഷങ്ങളിൽ ജന്മദേശം മുഴുകുന്പോൾ പ്രൗഢഗംഭീരമായ ആഘോഷം നടത്താനുള്ള ഒരുക്കത്തിലാണ് സേവനപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധയാകർഷിച്ച സേവനം യുകെ.

സെപ്റ്റംബർ 10ന് രാവിലെ ഒന്പതിന് വൂസ്റ്ററിലെ കട്ട്നാൾ ഗ്രീൻ ആൻഡ് ഡിസ്ട്രിക്ട് മെമ്മോറിയൽ ഹാളിലാണ് ചതയ മഹോത്സവത്തിന് തുടക്കമാകുക. ശിവഗിരി ഗുരുദേവ മഹാസമാധി മന്ദിര പ്രതിമ പ്രതിഷ്ഠ കനകജൂബിലിയും ശിവഗിരി ധർമസംഘം ബോർഡ് മെംബറും ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഉദ്ഘാടനം ചെയ്യും. ക്രോയ്ഡണ്‍ കൗണ്‍സിലറും ഹെൽത്ത് ആൻഡ് വെൽബീയിംഗ് ബോർഡ് ചെയർ പദവിയും വഹിക്കുന്ന മഞ്ജു ഷാഹുൽ ഹമീദ് ചടങ്ങിൽ മുഖ്യാതിഥിയാകും. ആറ്റിങ്ങൽ എംപി ഡോ. എ. സന്പത്ത് അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9.30ന് പതാക ഉയർത്തി സമാരംഭം കുറിക്കുന്ന ആഘോഷപരിപാടികളിൽ ഗുരുപ്രസാദ് സ്വാമികളുടെ കാർമികത്വത്തിൽ ഗുരുപൂജയും പ്രാർഥനയും നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ചതയ സദ്യയും 1.30ന് ഘോഷയാത്രയും നടക്കും. രണ്ടിന് സമ്മേളനം ആരംഭിക്കും. തുടർന്ന് കലാപരിപാടികളോടെയാണ് ചടങ്ങുകൾ സമാപിക്കും.

ഗുരുദേവന്‍റെ 163ാം ജന്മദിനത്തിൽ സേവനം യുകെ മുന്നോട്ട് വയ്ക്കുന്ന ആശയവും ഒരുമയുടെയും സാഹോദര്യത്തിന്‍റെയുമാണ്. ഒരുമയുടെ ഈ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സേവനം യുകെ ചെയർമാൻ ബൈജു പാലയ്ക്കൽ, സ്വാഗത സംഘം കണ്‍വീനർ അനിൽ ശശിധരൻ എന്നിവർ അറിയിച്ചു.

Venue: Cutnall Green and District Memorial Hall, Addis Lane, Droitwich, Worcestershire, WR90NE

വിവരങ്ങൾക്ക്: ബൈജു പാലക്കൽ 07709310963, അനിൽ ശശിധരൻ 07897764940, ദിനേശ് വെള്ളാപ്പിള്ളി 07828659608.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.