• Logo

Allied Publications

Europe
ജോണ്‍ മാഷ് മെമ്മോറിയൽ വടംവലി മൽസരം 30ന്, മൽസര ഗോദായിൽ 14 ടീമുകൾ
Share
ലിവർപൂൾ: ലിവർപൂളിലെ മലയാളി സമൂഹത്തിന്‍റെയും ലിവർപൂൾ ടൈഗേഴ്സിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30ന് (ശനി) വടംവലി മൽസരം നടത്തുന്നു. വടംവലി, വോളിബോൾ മൽസരങ്ങളിൽ റഫറിയായി വിളങ്ങിയിരുന്ന അന്തരിച്ച ജോണ്‍ മാഷിനോടുള്ള അനുസ്മരണാർഥം യുകെയുടെ വിവിധയിടങ്ങളിലുള്ള 14 ടീമുകളാണ് മെയ്ക്കരുത്തുമായി മൽസര ഗോദായിലെത്തുന്നത്.

വൂസ്റ്റർ തെമ്മാഡീസ്, കെന്‍റ് ടേണ്‍ ബ്രിഡ്ജ്, ഹെരിഫോർഡ് അച്ചായാൻസ്, സ്വിൻഡൻ WMA, ലെസ്റ്റർ ഫോക്സസ്, ബെർമിംഗ്ഹാം, BCMC, ബേസിംഗ് സ്റ്റോക് MCA, കോവന്‍ററി CKC, ഹേയ് വാർഡ്സ് ഹീത് ടീം, ബ്രിസ്റ്റോൾ മാസ് ടോന്‍റണ്‍, നനീറ്റൻ കേരള ക്ലബ്, വാറിംഗ്ടണ്‍ വൂൾവ്സ്, വിഗൻ ടീം എന്നിവർക്കൊപ്പം ആതിഥേയ ടീം ആയ ലിവർപൂൾ ടൈഗേഴ്സുമാണ് മത്സരത്തിന് തയാറെടുക്കുന്ന ടീമുകൾ.

കേവലം ഒരു മൽസരത്തിനപ്പുറം ജോണ്‍ മാഷിന്‍റെ പ്രിയപ്പെട്ട ശിഷ്യഗണങ്ങളുടെ കരുത്തുറ്റ പ്രകടനങ്ങളും അതിലൂടെയുള്ള ഒരു സൗഹൃദ മൽസരവും വടംവലി മഹാമഹം മലയാളി സമൂഹത്തിന് സമ്മാനിക്കുന്നു.

ഒന്നാം സമ്മാനം 1001 പൗണ്ടും രണ്ടാം സമ്മാനം 701 പൗണ്ടും മൂന്നാം സമ്മാനം 351 പൗണ്ടും നാലാം സമ്മാനം 201 പൗണ്ടും ട്രോഫികളും വിജയികൾക്ക് സമ്മാനമായി ലഭിക്കും. മൽസരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ജോണ്‍ മാഷിനോടുള്ള ആദരസൂചകമായി പ്രത്യേക മൊമെന്േ‍റാകളും എല്ലാ ടീം അംഗങ്ങൾക്കും പ്രത്യേക മെഡലുകളും സമ്മാനിക്കും.

ലിവർപൂളിലെ Broadgreen International High School sâ Outdoor court ൽ രാവിലെ ഒന്പതിന് മത്സരങ്ങൾക്ക് തുടക്കം കുറിക്കും. ഘോഷയാത്രയോടെ ടീമുകളുടെ മാസ് ഡ്രിൽ നടക്കും. ജോണ്‍ മാഷിന്‍റെ ഭാര്യ സെലിൻ ജോണ്‍ ഭദ്രദീപം തെളിച്ച് കായിക മാമാങ്കം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞാണ് ഫൈനൽ.

മൽസരത്തിന്‍റെ വിജയത്തിനായി തോമസുകുട്ടി ഫ്രാൻസീസ്, ഹരികുമാർ ഗോപാലൻ, ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.