• Logo

Allied Publications

Europe
സെൻട്രൽ മാഞ്ചസ്റ്റർ മലയാളി സമൂഹത്തിന്‍റെ ഓണാഘോഷം സെപ്റ്റംബർ 9ന്
Share
മാഞ്ചസ്റ്റർ: സെൻട്രൽ മാഞ്ചസ്റ്റർ മലയാളി കുടുംബ കൂട്ടായ്മ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 9 ശനിയാഴ്ച സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റി ഹാളിലാണ് പരിപാടികൾ നടക്കുന്നത്. രാവിലെ 11ന് പൂക്കളമിട്ട് സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അന്തരീക്ഷത്തിൽ മലയാളി കുടുംബങ്ങൾ ഒരുമയോടെ വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. ഓണസദ്യയ്ക്കുശേഷം കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ മത്സരങ്ങളും പുരുഷൻമാരുടേയും, വനിതകളുടേയും വടംവലിയും ഉണ്ടായിരിക്കും.

തുടർന്ന് മാവേലി മന്നനെ വരവേൽക്കുന്നതോടെ ആരംഭിക്കുന്ന കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുക്കും. കലാപരിപാടികൾക്കൊപ്പം തട്ടുകട വഴി ചായയും നാടൻ പലഹാരങ്ങളും ലഭിക്കും. വൈകുന്നേരത്തോടെ ഓണാഘോഷ പരിപാടികൾ സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
07910709133,
07823888673,
07956171991

ഓണാഘോഷം നടക്കുന്ന ഹാളിന്‍റെ വിലാസം:
ST. J0SEPH CHURCH HALL,
LONGSIGHT,
MI3 OBU.

റിപ്പോർട്ട്: അലക്സ് വർഗീസ്

പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.