• Logo

Allied Publications

Europe
ഷ്വെൽമിൽ തിരുവോണം ആഘോഷിച്ചു
Share
ഷ്വെൽമ്: ജർമനിയിലെ ഷ്വെൽമിൽ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ സെന്‍റ് മരിയൻ പാരീഷ് ഹാളിൽ തിരുവോണം ആഘോഷിച്ചു.

അന്നമ്മ പുന്നാൻചിറയുടെ പ്രാർഥനാഗാനത്തോടുകൂടി പരിപാടികൾ ആരംഭിച്ചു. കൂട്ടായ്മയുടെ പ്രസിഡന്‍റ് മേഴ്സി തടത്തിൽ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായിരുന്ന ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.തോമസ് ചാലിൽ സിഎംഐ, ഫാ.ടോം കൂട്ടുങ്കൽ എംസിബിഎസ്, ഫാ.പൗലോസ് കളപ്പുരയ്ക്കൽ സിഎംഐ, ഫാ.ജോഷി കുന്പിളുമൂട്ടിൽ, ഫാ.ഡോ. ജോസഫ് ചെരുവിൽ, ഫാ.ജോസഫ് ചേലംപറന്പത്ത്, കൂട്ടായ്മ ഭാരവാഹികളായ മേഴ്സി തടത്തിൽ, പുഷ്പ ഇലഞ്ഞിപ്പള്ളി, അമ്മിണി മണമയിൽ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സോബിച്ചൻ ചേന്നങ്കരയുടെ നേതൃത്വത്തിൽ തിരുവോണഗാനവും, ജോനാസ്, ശ്രീജ, ഫാ. ടോം, ജോളി തടത്തിൽ, മേഴ്സി, വീണ, സിനി എന്നിവരും ഗാനങ്ങൾ ആലപിച്ചു. സത്യ, സാന്ദ്ര, മീര, സജിനി, ജോഹാന കാരുവള്ളിൽ എന്നിവരുടെ നൃത്തത്തിനു പുറമെ ഷ്വെൽമ് ഗ്രൂപ്പിന്‍റെ സിനിമാറ്റിക് ഡാൻസും അരങ്ങേറി.

തിരുവാതിര നൃത്തം വള്ളംകളി ഈരടികൾ, തിരുവോണ ഗാനങ്ങൾ, സർപ്രൈസ് ഫണ്‍ ഗെയിം എന്നിവ ആഘോഷത്തിനു കൊഴുപ്പേകി. നെൽസണ്‍ തടത്തിൽ, ലിബിൻ കാരുവള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കുസൃതികളികളും സർപ്രൈസ് ഫണ്‍ ഗെയിസും സംഘടിപ്പിച്ചിരുന്നു.

ഫാ.ജോസഫ് ഓണസന്ദേശം നൽകി. ഫാ.ഇഗ്നേഷ്യസ്, ഫാ.തോമസ് ചാലിൽ, ഫാ.പൗലോസ്, ഫാ. ജോഷി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

നാൻസി തടത്തിൽ പരിപാടികൾ മോഡറേറ്റ് ചെയ്തു. മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. വുപ്പർത്താലിലെ ലോട്ടസ് ട്രാവൽസ് സ്പോണ്‍സർ ചെയ്ത ഓണക്കളികൾക്കുള്ള സമ്മാനം സിനിയും ഓമന തോമസ് കോട്ടയ്ക്കമണ്ണിലും ചേർന്ന് സമ്മാനിച്ചു. ഓണസദ്യയോടുകൂടി പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.