• Logo

Allied Publications

Europe
ബോൾട്ടണിൽ ഏകദിന ധ്യാനം മൂന്നിന്
Share
ലണ്ടൻ: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ടോമി എടാട്ട് നയിക്കുന്ന ഏകദിന ധ്യാനം സെപ്റ്റംബർ മൂന്നിന് (ഞായർ) ബോൾട്ടണിൽ നടക്കും. ബോൾട്ടണ്‍ തിരുനാളിന് ഒരുക്കമായി നടക്കുന്ന ധ്യാനം ഉച്ച കഴിഞ്ഞ് മൂന്നു മുതൽ രാത്രി ഏഴു വരെ ബോൾട്ടണ്‍ ഫാൻവർത്തിലെ ഒൗർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിലാണ് നടക്കുക. മരിയഭക്തിയുടെ പ്രസക്തി ഇന്നത്തെ കാലയളവിൽ എന്നതാണ് ധ്യാന വിഷയം.

തിരുനാൾ ആഘോഷങ്ങൾ സെപ്റ്റംബർ 8 മുതൽ 10 വരെ ദിവസങ്ങളിലായി നടക്കും. എട്ടിന് വൈകുന്നേരം 6.30 ന് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചാപ്ലിൻ ഫാ.തോമസ് തൈക്കൂട്ടത്തിൽ കൊടിയേറ്റും തുടർന്ന് ലദീഞ്ഞും ദിവ്യബലിയും നടക്കും. ശനി വൈകുന്നേരം 6.30 ന് നടക്കുന്ന ദിവ്യബലിയിൽ ഫാ.ഡേവിഡ് ഈഗൻ കാർമികനാകും.

പ്രധാന തിരുനാൾ ദിനമായ ഞായർ രാവിലെ 11 ന് നടക്കുന്ന തിരുനാൾ കുർബാനക്ക് തുടക്കമാകും. ഫാ. ജിനോ അരീക്കാട്ട് ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം സമാപന ആശീർവാദം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാളിനോടനുബന്ധിച്ച് പാരിഷ് ഹാളിൽ സണ്‍ഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

തിരുനാളിന്‍റെ വിജയത്തിനായി വികാരി ഫാ.തോമസ് തൈക്കൂട്ടത്തിലിന്‍റെയും ട്രസ്റ്റിമാരായ ജയ്സണ്‍ ജോസഫ്, ആന്‍റണി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

പള്ളിയുടെ വിലാസം: Our Lady of lourdes church, 275 plodder lane,
Famworth,Bolton BL4 0BR.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.