• Logo

Allied Publications

Europe
ഷ്വങ്ഗണ്‍ മേഖലയിൽ അതിർത്തി നിർണയം നീട്ടണം: മെർക്കൽ
Share
ബെർലിൻ: പാസ്പോർട്ട് രഹിത ഷ്വങ്ഗണ്‍ മേഖലയിൽ അതിർത്തി നിയന്ത്രണം ദീർഘിപ്പിക്കണമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. നിലവിലുള്ള തീരുമാനമനുസരിച്ച് നവംബറിൽ നിയന്ത്രണങ്ങൾ അവസാനിക്കേണ്ടതാണ്. എന്നാൽ ഇതിന്‍റെ പരിധി നീട്ടണമെന്നാണ് മെർക്കൽ ആവശ്യപ്പെടുന്നത്. ജർമനിയിലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സന്പൂർണ പത്രസമ്മേളനത്തിലാണ് മെർക്കൽ ഇക്കാര്യം തുറന്നു പറഞ്ഞത്.

ഓസ്ട്രിയ, ഡെൻമാർക്ക്, ജർമനി, സ്വീഡൻ, യൂറോപ്യൻ യൂണിയൻ അംഗമല്ലാത്ത നോർവേ എന്നീ രാജ്യങ്ങൾ 2015 ലാണ് നിയന്ത്രണം ആരംഭിച്ചത്. അഭയാർഥി പ്രവാഹം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്. ഇക്കഴിഞ്ഞ മേയിലാണ് നിയന്ത്രണം നവംബർ വരെ നീട്ടാൻ യൂറോപ്യൻ കമ്മീഷൻ അനുമതി നൽകിയത്.

കമ്മീഷൻ മേധാവി ക്ലോദ് ജുങ്കറുമായി നടത്തുന്ന ചർച്ചയിൽ നിയന്ത്രണം നീട്ടുന്ന വിഷയം താൻ ഉന്നയിക്കുമെന്നും മെർക്കൽ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരേണ്ടത് അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.