• Logo

Allied Publications

Europe
ബ്രിട്ടനിലെ അപകടം; നാലു പേർ ഗുരുതരാവസ്ഥയിൽ
Share
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ നോ​ട്ടിം​ഗ്ഹാ​മി​ന​ടു​ത്തു​ള്ള മി​ൽ​ട്ട​ൺ കെ​യി​ൻ​സി​ൽ ദേ​ശീ​യ പാ​ത​യാ​യ എം​വ​ൺ മോ​ട്ടോ​ർ വേ​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്ക​റ്റ നാ​ലു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച എ​ട്ടുപേരിൽ ര​ണ്ടു പേ​ർ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

ചേ​ർ​പ്പു​ങ്ക​ൽ സ്വ​ദേ​ശി ബെ​ന്നി​യും കോ​ട്ട​യം ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി ഋ​ഷി​യു​മാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ. വി​പ്രോ​യി​ൽ എ​ൻ​ജി​നി​യ​ർ​മാ​രാ​യ മൂ​ന്നു പേ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

നോ​ട്ടിം​ഗ്ഹാ​മി​ൽ താ​മ​സി​ക്കു​ന്ന ചേ​ർ​പ്പു​ങ്ക​ൽ സ്വ​ദേ​ശി ബെ​ന്നി​യു​ടെ മി​നി​ബ​സി​ൽ പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്കു പ​ത്തു​പേ​ര​ട​ങ്ങു​ന്ന സം​ഘം ല​ണ്ട​നി​ലെ വെ​മ്പ്ലി​യി​ലേ​ക്കു പു​റ​പ്പെ​ട്ട​താ​യി​രു​ന്നു.
ല​ണ്ട​നി​ലു​ള്ള സ്റ്റാ​ർ ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് വ​ഴി യൂ​റോ​പ്യ​ൻ ടൂ​ർ ആ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യം. എ​ല്ലാ​വ​രും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള എ​ൻ​ജി​നി​യ​ർ​മാ​രാ​ണ്. ഈ​യി​ടെ നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ ചി​ല​രു​ടെ മാ​താ​പി​താ​ക്ക​ളും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. മൂ​ന്നു ദി​വ​സം അ​വ​ധി​യാ​യി​രു​ന്ന​തി​നാൽ ഋ​ഷി​യും ഇ​വ​രോ​ടൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു.

ബെ​ന്നി​യു​ടെ മ​ര​ണം രാ​വി​ലെ​ത​ന്നെ മ​ല​യാ​ളി​ക​ൾ അ​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഋ​ഷി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​പ​ക​ടം സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ചെ​ങ്കി​ലും പ​രി​ക്കേ​റ്റ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ആ​ണോ മ​രി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ൽ ആ​ണോ എ​ന്നു പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ബ്രി​ട്ട​നി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പ​ടെ ഉ​ള്ള​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ഋ​ഷി​യും മ​രി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ൽ ഉ​ണ്ടെ​ന്നു വ്യ​ക്ത​മാ​യ​ത്.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ