• Logo

Allied Publications

Europe
വൂസ്റ്ററിൽ ചതയമഹോത്സവം സെപ്റ്റംബർ 10 ന്
Share
ലണ്ടൻ: സേവനം യുകെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്‍റെ 163ാമത് ജ·ദിനാഘോഷങ്ങൾ സെപ്റ്റംബർ 10ന് (ഞായർ) വൂസ്റ്ററിൽ നടക്കും. വൂസ്റ്ററിലെ കട്ട്നാൾ ഗ്രീൻ ആൻഡ് ഡിസ്ട്രിക്ട് മെമ്മോറിയൽ ഹാളിൽ രാവിലെ ഒന്പതിന് നടക്കുന്ന ചതയദിന മഹോത്സവവും ശിവഗിരി ഗുരുദേവ മഹാസമാധി പ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷങ്ങളും ശിവഗിരി ധർമസംഘം ബോർഡ് മെംബറും ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ എംപി ഡോ. എ. സന്പത്ത് മുഖ്യാതിഥിയായിരിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ജാതിമത ചിന്തകൾക്ക് അതീതമായ ചിന്താധാരയിലൂടെ സഞ്ചരിക്കാനും, അതുവഴി മനുഷ്യരാശിക്ക് ഗുണകരമായ സേവനങ്ങൾ നൽകുകയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സേവനം യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനമുയർത്തുകയാണ്. ഗുരുദേവന്‍റെ 163ാം ജ·ദിനത്തിൽ സേവനം യുകെ മുന്നോട്ട് വയ്ക്കുന്ന ആശയവും ഒരുമയുടെയും സാഹോദര്യത്തിന്േ‍റതുമാണ്. ഒരുമയുടെ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചെയർമാൻ ബൈജു പാലയ്ക്കൽ, കണ്‍വീനർ ശ്രീകുമാർ കല്ലിട്ടതിൽ എന്നിവർ അറിയിച്ചു.

Venue: Cutnall Green and District Memorial Hall, Addis Lane, Droitwich, Worcestershire, WR9 0NE

റിപ്പോർട്ട്: ദിനേശ് വെള്ളാപ്പള്ളി

ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.
ജ​ർ​മ​നി ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു