• Logo

Allied Publications

Europe
ന്യൂകാസിലിൽ പുതുമകൾ നിറഞ്ഞ ആഘോഷവുമായി "മാൻ'
Share
ന്യൂകാസിൽ: ഏറെ പുതുമകൾ നിറഞ്ഞ ആഘോഷങ്ങളുമായി ന്യൂകാസിലിലെ മലയാളി അസോസിയേഷനായ "മാൻ’ ആദ്യ ഓണാഘോഷത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ രണ്ടിന് (ശനി) ഫെനം സെന്‍റ് റോബർട്സ് ഹാളിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ ഏറ്റവും ചെലവുകുറഞ്ഞ ഓണസദ്യ ഒരുക്കിയാണ് അസോസിയേഷൻ ആദ്യ ഓണാഘോഷത്തിന് ഒരുങ്ങുന്നത്.

25 വിഭവങ്ങളുമായി നാടൻ തൂശൻ ഇലയിലാണ് സദ്യ വിളന്പുന്നത്. മറ്റ് അസോസിയേഷനുകൾ ഒരു കുടുംബത്തിന് മുപ്പത് മുതൽ നാല്പത് പൗണ്ടുവരെ ഈടാക്കുന്പോൾ വെറും മൂന്നു പൗണ്ടിനാണ് അസോസിയേഷൻ ഓണസദ്യ ഒരുക്കുന്നത്. യുകെയിലെ അറിയപ്പെടുന്ന റസ്റ്ററന്‍റ് ഗ്രൂപ്പിലെ വെജിറ്റേറിയൻ സ്പെഷലിസ്റ്റ് ആയ ഷെഫ് ആണ് വിഭവങ്ങൾ ഒരുക്കുന്നത്.

നൂറോളം വനിതകൾ പങ്കെടുക്കുന്ന തിരുവാതിരകളി ആഘോഷത്തിന്‍റെ മറ്റൊരു പ്രധാന ഇനമാണ്. ഏഷ്യാനെറ്റ് ടാലന്‍റ് കോണ്ടസ്റ്റ് വിജയിയും നൃത്ത അധ്യാപികയുമായ ബ്രീസ് ജോർജ്, ജോമ ജോർജ് എന്നിവരാണ് നേതൃത്വം നൽകുന്നത്. വിവിധ കല കായിക മത്സരങ്ങളും, വടംവലി, പുലികളി, മാവേലിക്ക് വരവേല്പ്, നാടൻ ചെണ്ടമേളം എന്നിവയും ആഘോഷത്തിന്‍റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: വർഗീസ് തോമസ് 07940359673, ഷെല്ലി ഫിലിപ്പ് 07429982338, ജിബി വാഴക്കുളം 07889906687, രാജു ഏബ്രഹാം 07737027931, ബിജു 07878223714.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.