• Logo

Allied Publications

Europe
ജർമനിയിൽ വന്പിച്ച പരിസ്ഥിതി ബോണസുമായി ഫോള്‍ക്‌സ്‌വാഗന്‍ കന്പനി
Share
ബർലിൻ: ജർമനിയിൽ ഡീസൽ കാറുകളുടെ ഉപയോഗിയ്ക്കുന്നത് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പഴയ ഡീസൽ കാറുകൾക്ക് 10,000 യൂറോ വരെയുള്ള ബോണസ് സൗജന്യവുമായി ഫോൾക്സ് വാഗൻ കന്പനി തുടക്കമിട്ടു.

ഇതനുസരിച്ച് ഫോൾക്വാഗൻ ഗ്രൂപ്പിലെ കാറുകൾക്ക്(ഒൗഡി, സീയറ്റ്, സ്കോഡ പോർഷെ) 5,000 യൂറോ മുതൽ 10,000 വരെയാണ് മോഡൽ അനുസരിച്ച് ബോണസ് ലഭിയ്ക്കുക. ഫോൾക്വാഗൻ കന്പനിയുടെ പുതിയ കാർ വാങ്ങുന്പോഴാണ് ഈ ബോണസ് ലഭിക്കുന്നത്. പഴയ ഡീസൽ കാർ ഏതുവർഷത്തെയായാലും കന്പനി തിരിച്ചടുക്കും. അതിനു പകരം പുതിയ വിലയിൽ കുറവു വരുത്തി 5,000, മുതൽ 10,000 യൂറോ വരെ ബോണസ് നൽകുന്ന പദ്ധതിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 2017 ജനുവരി ഒന്നു മുതൽ ഇതിനു മുൻകാല പ്രാബല്യമുണ്ട്. ഓഫർ ഡിസംബർ 31, 2017 വരെ സാധുവാണ്.

ഒന്നു മുതൽ നാലുവരെയുള്ള എമിഷൻ മാനദണ്ഡങ്ങൾ അനുബന്ധമായ ഡീസൽ വാഹന ഉടമകൾക്കാണ് വിൽക്കുന്പോൾ ഈ ബോണസ് ലഭിയ്ക്കുക. ഗോൾഫ് കാറിന് പ്രീമിയം മോഡൽ പരിസ്ഥിതി ബോണസ് 5000 യൂറോയാണ്. പുതിയ പസാറ്റ് 10, 000 യൂറോ ഗ്രാന്‍റ് 3,000 യൂറോ ഇളവും ഉണ്ട്. സ്കോഡ ഫാബിയ 3000 യൂറോ, ഒക്ടാവിയ അല്ലെങ്കിൽ സൂപ്പർബ് 5000 യൂറോയും, സീയറ്റ് മോഡൽ അനുസരിച്ച് 1750 മുതൽ 8000 യൂറോയും പ്രീമിയം നൽകപ്പെടും. പോർഷെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഡീസൽ തയ്യാർ കൊടുക്കാൻ എങ്കിൽ 5000 യൂറോ ലഭിയ്ക്കും. ഡീസൽ കാറുകൾ നിരോധിയ്ക്കാൻ ജർമനിയിലെ കന്പനി മേധാവികൾ കഴിഞ്ഞയാഴ്ച സർക്കാരുമായി സമവായത്തിലെത്തിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ