• Logo

Allied Publications

Europe
കൃപാഭിഷേക ശുശ്രൂഷകളുമായി ഫാ. ദാനിയേൽ പൂവണ്ണത്തിൽ യുകെയിൽ
Share
ലണ്ടൻ: പ്രശസ്ത വചന പ്രഘോഷകനായ ഫാ. ദാനിയേൽ പൂവണ്ണത്തിൽ യുകെയിലെ വിവിധ സ്ഥലങ്ങളിൽ കൃപാഭിഷേക ധ്യാന ശുശ്രൂഷകൾ നയിക്കുന്നു. ഓഗസ്റ്റ് 25 മുതൽ 29വരെ ലണ്ടൻ, മാഞ്ചസ്റ്റർ , നോട്ടിംഗ്ഹാം, ഡാർബി എന്നീ സ്ഥലങ്ങളിലാണ് ശുശ്രൂഷകൾ നടത്തപ്പെടുക. ലളിതവും ഹൃദ്യവുമായ സുവിശേഷ പ്രഘോഷണ ശൈലിയിലൂടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അനേകരെ ക്രിസ്താനുഭവത്തിലേക്കു നയിച്ച ഫാ.ദാനിയേൽ, തിരുവനന്തപുരം സീറോ മലങ്കര അതിരൂപത വൈദികനും, മാർ ഈവാനിയോസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമാണ്. ഫാ. ദാനിയേൽ നേതൃത്വം നൽകുന്ന തിരുവനന്തപുരം കാർമൽ മിനിസ്ട്രീസ്, സഭയിലെ നവസുവിശേഷവൽകരണ ശുശ്രൂഷയിൽ സജീവമാണ്.

ലണ്ടനിലെ ഡാഗനമിലുള്ള സെന്‍റ് ആൻസ് ( മാർ ഇവാനിയോസ് സെന്‍റർ) ദേവാലയത്തിൽ ഓഗസ്റ്റ് 25,26 തീയതികളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. 25ന് വൈകിട്ട് 6 മുതൽ 10 വരെയും, 26നു രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയുമാണ് ശുശ്രൂഷകൾ. 26ന് കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടും.

ഓഗസ്റ്റ് 27 ഞായറാഴ്ച മാഞ്ചസ്റ്ററിലെ സെന്‍റ് ഹിൽഡാസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞു 2 മുതൽ വൈകിട്ട് 7വരെയും, നോട്ടിംഗ്ഹാമിൽ ബുൾവെൽ ഒൗർ ലേഡീ ദേവാലയത്തിൽ ഓഗസ്റ്റ് 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2 മുതൽ വൈകിട്ട് 7.30 വരെയും ഡാർബി സെന്‍റ് ജോർജ് ദേവാലയത്തിൽ 29 ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെയുമാണ് കൃപാഭിഷേക ശുശ്രൂഷകൾ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്നത്. വിശുദ്ധ കുർബാന, വചനപ്രഘോഷണം, സൗഖ്യ വിടുതൽ ശുശ്രൂഷകൾ, ദിവ്യകാരുണ്യ ആരാധന എന്നിവ എല്ലാ സ്ഥലങ്ങളിലും കൃപാഭിഷേക ശുശ്രൂഷയുടെ ഭാഗമാകും.

റിപ്പോർട്ട്: ജെ.എസ്. ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.