• Logo

Allied Publications

Europe
മോ "കിംഗ്' ഫറ സുവർണ വിടവാങ്ങൽ ഉറപ്പിച്ചു
Share
ലണ്ടൻ: ലോക അത് ലറ്റിക് ചാന്പ്യൻഷിപ്പോടെ അന്താരാഷ്ട്ര മത്സരരംഗത്തുനിന്നു വിരമിക്കുന്ന ഐതിഹാസിക അത് ലറ്റ് മോ ഫറ പതിനായിരം മീറ്ററിൽ സ്വർണം നിലനിർത്തി. ഇതോടെ സുവർണ വിടവാങ്ങൽ ഉറപ്പിക്കുകയായിരുന്നു നാലു തവണ ഒളിംപിക് ചാന്പ്യനായ ബ്രിട്ടീഷുകാരൻ. ആറാം വട്ടമാണ് മോ ഫറ പതിനായിരം മീറ്ററിൽ ലോക ചാന്പ്യനാകുന്നത്.

മത്സരം എണ്ണൂറു മീറ്ററോളം ബാക്കിയുള്ളപ്പോഴാണ് ഫറ ലീഡ് നേടുന്നത്. അവസാന ലാപ്പിൽ കടുത്ത മത്സരം നേരിട്ടെങ്കിലും 26 മിനറ്റ് 49 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ആറു വർഷത്തിനിടയിൽ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സമയം കൂടിയാണിത്. തുടർച്ചയായ മൂന്നാം വട്ടമാണ് ലോക ചാന്പ്യൻഷിപ്പിൽ ഫറ പതിനായിരം മീറ്ററിൽ സ്വർണമണിയുന്നത്.

ഉഗാണ്ടയുടെ ജോഷ്വ ചെപ്റ്റെഗീ നേരിയ വ്യത്യാസത്തിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ കെനിയയുടെ പോൾ തനൂയി ഒരു സെക്കൻഡ് പിന്നിൽ വെങ്കലും ഉറപ്പിച്ചു.

ഉദ്ഘാടന ദിവസത്തെ ആദ്യ സ്വർണം ആതിഥേയരാജ്യമായ ബ്രിട്ടന്‍റെ മോ ഫറാ നേടി. 10,000 മീറ്റർ നടത്തിലാണ് മോ സ്വർണം നിലനിർത്തിയത്. 2011 മുതൽ തുടർച്ചയായി 5,000, 10,000 മീറ്റർ നടത്തത്തിൽ മോ ഫറയാണ് സ്വർണത്തിന്‍റെ ഉടമ. ഇത്തവണ കാലിൽ ഉണ്ടായ പരിക്കിനെ വെല്ലുവിളിച്ചിറങ്ങിയ മൽസരത്തിലും സർ മോ ഫറ സ്വർണമണിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.