• Logo

Allied Publications

Europe
യുകെ മലയാളികൾക്ക് മാതൃകയായി ബിനു കിഴക്കയിൽ
Share
ന്യൂകാസിൽ: യുകെയിലുള്ള മലയാളികളിൽ ഏറെപ്പേരും ഇപ്പോൾ നാട്ടിൽ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ്. ഒരു വർഷത്തെ ജോലി തിരക്കുകളും കുട്ടികളുമായുള്ള സ്കൂൾ യാത്രകൾക്കും അവധി നൽകി ബന്ധുമിത്രാദികളെ കാണുവാനും സുഹൃത്തുക്കളുമായി ബന്ധം പുതുക്കാനുമൊക്കെ മാത്രം സമയം ചെലവിടുന്ന യാഥാസ്തിക മലയാളികളിൽ നിന്നും വ്യത്യസ്തമായി ന്യൂകാസിൽ മലയാളിയായ ബിനു കിഴക്കയിലും ഭാര്യ സിനിയും കുടുംബവുമായി നാട്ടിൽ എത്തിയപ്പോഴാണ് താൻ പഠിച്ച പ്രൈമറി സ്കൂളിലെ സാധാരണക്കാരായ കുട്ടികൾ ഈ മഴക്കാലത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽ പെടുത്തി സ്കൂൾ അധികൃതർ സമീപിച്ചത്.

തൃക്കാരിയൂർ ഗവണ്‍മെന്‍റ് എൽപി സ്കൂളിലെ എല്ലാ കുട്ടികൾക്കും കുട വിതരണം ചെയ്യണം എന്ന ആവശ്യമാണ് സ്കൂൾ അധികൃതർ മുന്പോട്ടു വച്ചത്. സ്കൂളിലെ പൂർവവിദ്യാർഥികൂടിയായ ബിനു യാതൊരു ഉപേക്ഷയും കൂടാതെ ആവശ്യം ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങിൽ ആന്‍റണി ജോണ്‍ എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തൃക്കാരിയൂർ ഗ്രാമപഞ്ചായത്ത് അംഗം അരുണ്‍ സി. ഗോവിന്ദ് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക ആബിദ, ശ്രീദേവി ബാബു, കെ.ജി. ചന്ദ്രബോസ്, ബിനോയ് ജോർജ്, എം.ബി. ബാബു, എസ്.എം. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ന്യൂകാസിൽ സെന്‍റ് തോമസ് സീറോ മലബാർ പള്ളി കൈക്കാരൻ കൂടിയായ ബിനു, ഫാ. ഷാജി തുന്പേച്ചിറ നേതൃത്വം നൽകുന്ന ചാരിറ്റി ഗ്രൂപ്പ് ആയ മരിയൻ മിനിസ്ട്രി, നോർത്ത് ഈസ്റ്റ് മലയാളികളുടെ കൂട്ടായ്മയായ മാൻ എന്നിവയുടെ ഗവേർണിംഗ് ബോഡി മെംബർ കൂടിയാണ്. ന്യൂകാസിലിൽ ഓഫ് ലൈസൻസ് ഷോപ്പുകൾ ഉൾപ്പടെയുള്ള ബിസിനസുകൾ നടത്തുകയാണ് ബിനു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.