• Logo

Allied Publications

Europe
പി.രാജീവ് പാരീസ് സന്ദർശിച്ചു
Share
പാരീസ്: മികച്ച പാർലമെന്േ‍ററിയനുള്ള ബഹുമതി ലഭിച്ച മുൻ എംപി പി. രാജീവ് പാരീസ് സന്ദർശിച്ചു. ജർമനിയിലെ കൊളോണിൽ നടന്ന ജിഎംഎഫ് പ്രവാസി സംഗമത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം, പാരീസ് സന്ദർശിക്കണമെന്ന ദീർഘകാലമായി തന്‍റെ മനസിലുണ്ടായിരുന്ന ആഗ്രഹം പൂവണിയിക്കുകയായിരുന്നു.

പാരീസിൽ എത്തിയ അദ്ദേഹം, ആദ്യമായി സന്ദർശിച്ചത് പ്രശസ്തമായ ലൂവ്്ര മ്യൂസിയമാണ്. അവിടുത്തെ പ്രശസ്ത ചിത്രകാര·ാരുടെയും ശില്പികളുടെയും പെയിന്‍റിംഗുകളും ശില്പങ്ങളും സന്ദർശിച്ചു. ലിയോ നാർഡോ ഡാവിഞ്ചിയുടെ മൊണാലിസ’ ചിത്രം ഏറെ ആകർഷിതനായി. തുടർന്ന് ലോകാത്ഭുതങ്ങളിൽ ഒന്നായ ഈഫൽ ടവർ സന്ദർശിച്ചു. മണിക്കൂറുകൾ നീണ്ട ക്യൂവിൽ നിന്നതിനു ശേഷമാണ് ഈഫൽ ടവറിന്‍റെ മുകളിൽ എത്താൻ സാധിച്ചതെങ്കിലും മുകളിൽ നിന്നുള്ള പാരീസ് നഗരത്തിന്‍റെ കാഴ്ചകൾ അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് രാജീവ് പറഞ്ഞു. ഈഫലിന് സമീപത്തെ സെയ്ൻ നദിക്കരയിൽ നിന്നും ചിത്രങ്ങളുമെടുത്ത ശേഷമാണ് അദ്ദേഹം അവിടെ നിന്നും വിട പറഞ്ഞത്.

പാരീസിൽ നിരവധി വർഷങ്ങളായി താമസിക്കുന്ന സാഹിത്യകാരനും കവിയുമായ പി.രാജീവിന്‍റെ നാട്ടുകാരനുമായ ഈനാശു തലാക്ക്, ഈനാശുവിന്‍റെ മകളും ഇന്ത്യൻ എംബസി ജോലിക്കാരിയുമായ മല്ലിക തലക്ക്, കേരളത്തിലെ പ്രമുഖ വ്യവസായി പോൾ തച്ചിൽ, പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പിആർഒ കെ.കെ.അനസ് തുടങ്ങിയവർ വൈകുന്നേരം നടന്ന അത്താഴ വിരുന്നിൽ പി. രാജീവിനോടൊപ്പം സംബന്ധിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.