• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിമെൻസ് ഫോറം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
Share
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ സ്ത്രീകളുടെ മഹത്വവും പങ്കും അംഗീകരിക്കപ്പെടുന്നതിനും സഭയുടെ വളർച്ചയിൽ സ്ത്രീസഹജമായ വിവിധ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനുമായി രൂപീകൃതമായ "എപ്പാർക്കിയൽ വിമെൻസ് ഫോറ’ത്തിന്‍റെ ആദ്യ റീജണൽ, രൂപത ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 10 മുതൽ ഒക്ടോബർ എട്ടു വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

രൂപതയിലെ 170 ഓളം വരുന്ന വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽനിന്നും പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ട്രഷറർ, എക്സിക്യുട്ടീവ് മെംബേഴ്സ് എന്നിവരായി തെരഞ്ഞെടുക്കപ്പെടുന്നവരിൽനിന്നാണ് രൂപത, റീജണൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.

ഇത്തരത്തിൽ പതിനായിരത്തിലധികം വരുന്ന കുടുംബിനികളെ ഒരുമിച്ചു നിർത്തുന്നതിലൂടെ കുടുംബ ബന്ധങ്ങൾ വളർത്തുവാനും രൂപതയുടെ പ്രവർത്തനങ്ങളിൽ സമഗ്ര സംഭാവനകൾ നൽകാനും സ്ത്രീ ശാക്തീകരണത്തിലൂടെ സാധിക്കും. ഓരോ കുർബാന സെന്‍ററിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടുവരുന്ന അംഗങ്ങൾ നൽകുന്ന നിർദേശങ്ങളും വിമെൻസ് ഫോറത്തിന്‍റെ ഭാവി പ്രവർത്തനങ്ങളിൽ നിർണായകമാകും. രൂപത വിമെൻസ് ഫോറത്തിന്‍റെ ആനിമേറ്ററായി സിസ്റ്റർ മേരി ആൻ നിയമിതയായിട്ടുണ്ട്.

നവംബർ 12ന് എല്ലാ യൂണിറ്റുകളിലേയും റീജണുകളിലേയും പ്രസിഡന്‍റുമാരുടെ സമ്മേളനം ബെർമിംഗ്ഹാമിലെ സെന്‍റ് ജെറാർഡ് കത്തോലിക്കാ പള്ളിയിൽ (St. Gerard’s Catholic Church, 2 Renfrew Squre, Castle Vale, Brirmingham, B35 6JT) നടക്കും. സമ്മേളനത്തിൽ രൂപത ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കും.

എട്ടു റീജണുകളിൽ നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പുകൾക്ക് ഫാ. ജയ്സണ്‍ കരിപ്പായി, ഫാ. ജോസഫ് വെന്പാടുംതറ, ഫാ. ടോമി ചിറയ്ക്കൽ മണവാളൻ, ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ. സജി തോട്ടത്തിൽ, ഫാ. ടെറിൻ മുല്ലക്കര, ഫാ. സെബാസ്റ്റ്യൻ ചാമക്കാല എന്നിവർ നേതൃത്വം നൽകും.

18 വയസിനു മുകളിലുള്ള എല്ലാ വനിതകളും ഉൾപ്പെടുന്ന വിമെൻസ് ഫോറത്തിന്‍റെ പ്രവർത്തനങ്ങൾ രൂപതയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടാകുമെന്ന് മാർ ജോസഫ് സ്രാന്പിക്കൽ പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.