• Logo

Allied Publications

Europe
ബ്രിസ്റ്റോൾ സെന്‍റ് തോമസ് പള്ളിയിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ
Share
ബ്രിസ്റ്റോൾ: ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയും കേരളത്തിന്‍റെ സഹനപുഷ്പവുമായ വി. അൽഫോൻസാമ്മയുടെ തിരുനാളും പുത്തരി തിരുനാളും സംയുക്തമായി ജൂലൈ 30നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബ്രിസ്റ്റോൾ സെന്‍റ് തോമസ് സെന്‍റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ ആഘോഷിക്കുന്നു. തിരുനാൾ ഒരുക്കമായുള്ള ഒന്പതു ദിവസത്തെ നൊവേന പൂർത്തിയാകുന്നതോടെ ഉച്ചകഴിഞ്ഞ് രണ്ടിനു ആരാധനയും നൊവേനയും ലദീഞ്ഞും ആഘോഷമായ തിരുനാൾ കുർബാനയും നേർച്ചയും ഉണ്ടായിരിക്കും.

ആദ്യഫലം ദൈവത്തിനു സമർപ്പിക്കുന്ന പൈതൃകം ഉൾക്കൊണ്ടുകൊണ്ട് നന്ദിസൂചകമായി സ്വന്തം വീടുകളിൽ വിളവെടുത്ത ഫലങ്ങൾ കാഴ്ചവച്ചുകൊണ്ട് പുത്തരി തിരുനാളും ഇതോടൊപ്പം ആഘോഷിക്കുന്നു. തിരുനാൾ കുർബാനയ്ക്കു റവ.ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി, റവ.ഫാ. ജോയി വയലിൽ സിഎസ്ടി തുടങ്ങിയവർ കാർമികത്വം വഹിക്കുന്നതാണ്. തിരുനാൾ അനുഗ്രഹപ്രദമാക്കുവാൻ എസ്ടിഎസ്എംസിസി വികാരി റവ.ഫാ. പോൾ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോ പടയാട്ടിൽ, ജോസ് മാത്യു എന്നിവർ എല്ലാവരേയും, ചെറുപുഷ്പ മിഷൻലീഗിലെ എല്ലാ കുട്ടികളേയും ക്ഷണിക്കുന്നു.

റിപ്പോർട്ട്: സി. ലീനാമേരി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.