• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ആലോചനായോഗം നവംബർ 20 മുതൽ 22 വരെ
Share
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഒന്നാം വാർഷികത്തിൽ ഭാവി കർമപരിപാടികൾ ആവിഷ്കരിക്കാനുള്ള നിർണായ സമ്മേളനം നവംബർ 20 മുതൽ 22 വരെ ന്യൂട്ടണിലുള്ള കെഫെൻലി പാർക്കിൽ നടക്കുമെന്നു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായതിനുശേഷമുള്ള ആദ്യവർഷം മുഴുവൻ രൂപതയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതിനും വിശ്വാസികളെ നേരിൽ കാണുന്നതിനും വിശ്വാസികളുടെ അജപാലന ആവശ്യങ്ങൾ നേരിട്ടു മനസിലാക്കുന്നതിനുമായി മാർ സ്രാന്പിക്കൽ മാറ്റിവയ്ക്കുകയായിരുന്നു. ഈ സന്ദർശനങ്ങളുടെ ഉൾക്കാഴ്ചയിലാണ് അടുത്ത വർഷങ്ങളിലേക്കുള്ള കർമപദ്ധതികൾ രൂപംനൽകുന്നതിനു രൂപതയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന മുന്നൂറോളം പേരടങ്ങുന്ന ആലോചനാ സമ്മേളനം രൂപത്യാധ്യക്ഷൻ വളിച്ചരിക്കുന്നത്.

ഈ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദകരും, സന്യാസിനികളും, ഓരോ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അത്മായ പ്രതിനിധികളുമായിരിക്കും. അത്മായ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത് ഓരോ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലേയും പ്രധാന മതാധ്യാപകൻ, കൈക്കാരൻ, അധ്യാപകൻ, കമ്മിറ്റിയംഗങ്ങൾ, മറ്റെന്തെങ്കിലും നേതൃസ്ഥാനം വഹിക്കുന്നവർ ഇവരിൽ ആരെങ്കിലും ഒരാളായിരിക്കും. രണ്ടു ദിവസങ്ങളിലായി സമ്മേളിക്കുന്ന ഈ ആലോചനാ യോഗത്തിൽ യുകെയുടെ ജീവിതസാഹചര്യങ്ങളിൽ നിന്നുകൊണ്ട് വിശ്വാസസാക്ഷ്യം നൽകുന്നതിനെപ്പറ്റിയും, വിശ്വാസകൈമാറ്റ കാര്യത്തിലെ വെല്ലുവിളികളെക്കുറിച്ചും സഭാ ശുശ്രൂഷകളിൽ അത്മായർ പങ്കാളിത്തം വഹിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും രൂപതാ തലത്തിൽ ക്രമീകരിച്ചിരിക്കുന്ന വിവിധ സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്യും.

കഴിഞ്ഞ ഒരുവർഷമായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയപ്പോൾ സഭാ മക്കൾ തങ്ങളുടെ വിശ്വാസം ജീവിക്കാനും കൈമാറ്റം ചെയ്യുവാനും എടുക്കുന്ന വലിയ ആവേശവും ഉത്സാഹവും കാണാനായതു ഏറെ സന്തോഷം നൽകിയെന്നു മാർ സ്രാന്പിക്കൽ പറഞ്ഞു. സഭയുടെ എല്ലാ മേഖലയിലുള്ളവരേയും ഒരുമിച്ചു വിളിച്ചൂകൂട്ടി പൊതുവായി ആലോചിച്ച് ആവശ്യമായ കർമപദ്ധതികൾ രൂപം നല്കാൻ ശ്രമിക്കുന്നത് ജനപങ്കാളിത്തത്തിലാണ് സഭയുടെ വളർച്ച എന്ന ബോധ്യം കൂടുതൽ ആഴപ്പെടാൻ സഹായകമാകുമെന്നു മാർ സ്രാന്പിക്കൽ പ്രത്യാശ പ്രകടിപ്പിച്ചു. രൂപത രൂപീകൃതമായതു മുതൽ ഒരു പുത്തൻ ഉണർവ് യുകെയിലുള്ള സീറോ മലബാർ വിശ്വാസികളിൽ പ്രകടമാണ്. അജപാലന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ മെത്രാന്‍റെ നേതൃത്വത്തിനു കഴിയുന്നുണ്ടെന്നതിന്േ‍റയും, വിശ്വാസികൾ പൂർണമനസോടെ ഈ ശ്രമങ്ങളുടെ കൂടെനിൽക്കുന്നതിന്േ‍റയും ഒടുവിലത്തെ ഉദാഹരണമായിരുന്നു എണ്ണായിരത്തിലധികം വിശ്വാസികൾ പങ്കെടുത്ത വാൽസിംഗ്ഹാം തിരുനാളിൽ ഇത്തവണ ദൃശ്യമായത്.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.