• Logo

Allied Publications

Europe
ഹാംബുർഗിൽ കഠാര ആക്രമണത്തിൽ ഒരു മരണം; നാല് പേർക്ക് പരിക്ക്
Share
ഹാംബുർഗ്: ഹാംബുർഗിലെ സൂപ്പർമാർക്കറ്റിൽ കത്തിയുമായെത്തിയ ആൾ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിനു ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ കണ്ടു നിന്നവർ പിന്തുടർന്നു പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. ജനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ ഇയാൾക്കും നിസാര പരിക്കേറ്റിട്ടുണ്ട്.

മരിച്ച ആളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണം നടത്തുന്പോൾ അല്ലാഹു അക്ബർ എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നാണ് സ്ഥലത്തുണ്ടായിരുന്നവർ അറിയിച്ചിരിക്കുന്നത്. പ്രതി 26 കാരനായ അഹമ്മദ് ഹാംബുർഗിലെ ഒരു അഭയാർഥികേന്ദ്രത്തിൽ താമസിക്കുന്നവനാണന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് ഹാംബുർഗിലെ അഭയാർഥികേന്ദ്രങ്ങളിൽ പോലീസിന്‍റെ പ്രത്യേക വിഭാഗം റെയ്ഡ് നടത്തി.

മോഷണമായിരുന്നു ആക്രമണത്തിന്‍റെ ലക്ഷ്യമെന്നു കരുതാനാവില്ലെന്നും ഒരാൾ മാത്രമാണ് ആക്രമണത്തിൽ പങ്കെടുത്തതെന്നും പോലീസ് പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.