• Logo

Allied Publications

Europe
സെന്‍റ് മേരീസ് ക്നാനായ ചാപ്ലയൻസിൽ വലിയ ഇടയന്‍റെ 41ാം ചരമദിനം ക്നാനായ മക്കൾ ആചരിച്ചു
Share
ലണ്ടൻ: ക്നാനായ സമുദായത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്താ അഭി. മാർ കുര്യാക്കോസ് കുന്നശേരിയുടെ നാൽപത്തിയൊന്നാം ചരമദിനം ജൂലൈ 23നു സെന്‍റ മേരീസ് ക്നാനായ ചാപ്ലയൻസിയിൽ ഏറ്റവും ഭക്തിയോടും വിശുദ്ധിയോടു കൂടി ആചരിച്ചു. അഞ്ചുപതിറ്റാണ്ടുകൾ ഒരുനിറ ദീപം പോലെ തങ്ങളെ നയിച്ച തങ്ങളുടെ പ്രിയപ്പെട്ട കുന്നശേരി പിതാവിനുവേണ്ടി പ്രാർത്ഥിക്കുവാനും അനുശോചനം അറിയിക്കുവാനും യുകെയിലെ ക്നാനായ മക്കളും മാഞ്ചസ്റ്ററിലെ ക്നാനായ ചാപ്ലയൻസിയിൽ ഒത്തൊരുമിക്കുകയുണ്ടായി.

സെന്‍റ് മേരീസ് ക്നാനായ ചാപ്ലയൻസിയുടെ ചാപ്ലിയനും വികാരി ജനറലുമായ റവ. ഫാ. സജി മലയിൽ പുത്തൻപുകരയിലിന്‍റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ യുകെയിലെ ക്നാനായ വൈദികരായ ഫാ. സജി തോട്ടത്തിൽ, ഫാ. മാത്യു കട്ടിയാങ്കൽ, ഫാ. ഫിലിപ്പ് കുഴിപ്പറന്പിൽ, ഫാ. ജെസ്റ്റിൻ കാരക്കാട്ട് എന്നിവർ സഹകാർമികരായിരുന്നു. കുർബാന മധ്യേ തന്‍റെ വചനസന്ദേശത്തിൽ വലിയ പിതാവിന്‍റെ ജീവിതത്തിൽ നിന്നും തന്നെ സ്പർശിച്ച ചില സംഭവങ്ങൾ ക്നാനായ സമൂഹവുമായി പങ്കുവച്ചു കൊണ്ട് ആ കർമയോഗിയുടെ ധന്യപാദകൾ പിന്തുടരുവാൻ ഫാ. മാത്യു കട്ടിയാങ്കൽ ഏവരേയും ഓർമ്മിപ്പിച്ചു.
||
കുർബാനയ്ക്കുശേഷം നടന്ന ഒപ്പീസിന് ഫാ. സജി തോട്ടം നേതൃത്വം വഹിച്ചു. കുർബാനയ്ക്കും ഒപ്പീസിനും സെന്‍റ്മേരീസ് ക്നാനായ ചാപ്ലയൻസിന്‍റെ ക്വെയർ ആലപിച്ച ഗാനങ്ങളും ഓർക്കസ്ട്രയും ഏവരേയും സ്പർശിച്ചു. ഒപ്പീസിനുശേഷം നടന്ന അനുസ്മരണയോഗത്തിനുശേഷം ഫാ. സജി മലയിൽ പുത്തൻപുരയിൽ അധ്യക്ഷത വഹിക്കുകയും ഫാ. ഫിലിപ്പ് കുഴിപ്പറന്പിൽ, ഫാ. ജെസ്റ്റിൻ കാരക്കാട്ട്, യുകെകെസിഎ പ്രസിഡന്‍റ് ബിജു മടക്കക്കുഴി, യുകെകെസിവൈഎൽ നാഷണൽ ഡയറക്ടർ ജോമോൻ സന്തോഷ്, സാജൻ പടിക്കമ്യാലിയിൽ, സെന്‍റ് മേരീസ് കെസിഡബ്യുഎ പ്രസിഡന്‍റ് ലിസി ജോർജ് എന്നിവർ അനുശോചനം അറിയിക്കുകയും ചെയ്തു. എംകെസിഎ പ്രസിഡന്‍റ് സാജൻ ചാക്കോ ഏവർക്കു നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചാപ്ലയൻസിയുടെ കെസിഡബ്യുഎ അംഗങ്ങൾ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണത്തോടു കൂടി യുകെ ക്നാനായ മക്കൾ തങ്ങളുടെ കർമ്മധീരനും ധാർമികനുമായ കുന്നശേരി പിതാവിനു പ്രണാമം അർപ്പിച്ചു തിരികെ സ്വഭവനങ്ങളിലേക്കു പോയി.

യുകെയിലെ എല്ലാ ക്നാനായ മക്കളും ഒത്തൊരുമിച്ചാണ് സ്നേഹനിധിയായ വലിയ പിതാവിന്‍റെ നാൽപത്തിയൊന്നാം ചരമദിനം ആചരിച്ചത്. ക്നാനായ സമുദായം എന്നും ഒരു കുടുംബം പോലെ പ്രവർത്തിക്കുന്നവരാണ് എന്നതിന്‍റെ വീണ്ടും ഒരു ഉത്തമ ഉദാഹരണമായിരുന്നു 23ന് സെന്‍റ് മേരീസ് ചാപ്ലയൻസിൽ നടന്ന എല്ലാ ചടങ്ങുകളും. ഏറ്റവും ഭക്തിയോടു കൂടെ ചിട്ടയായി ക്രമീകരിക്കുവാൻ ചാപ്ലയിൻ ഫാ. സജി മലയിൽ പുത്തൻപുരയിലിന്‍റെ കൂടെ ട്രസ്റ്റിമാരും പാരീഷ് കൗണ്‍സിൽ അംഗങ്ങളും എംകെസിഎ, കെസിഡബ്ല്യുഎ മെന്പേഴ്സും വിവിധ കൂടാരയോഗ ഭാരവാഹികളും സണ്‍ഡേ സ്കൂൾ ടീച്ചേഴ്സും ഒരുമിച്ചു പ്രവർത്തിച്ചു.

റിപ്പോർട്ട്: സാബു ചുണ്ടകാട്ടിൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.