• Logo

Allied Publications

Europe
ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാൻ വൈകുമെന്ന് എഡിൻബറോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ്
Share
എഡിൻബറോ: ജൂണ്‍ ഇരുപതിന് എഡിൻബറോയിലെ ഡാൻ ബാൻ ബീച്ചിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎംഐ സഭാംഗം ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാൻ ഇനിയും സമയം എടുക്കുമെന്ന് എഡിൻബറോയിലെ ഇന്ത്യൻ കോണ്‍സുലാർ അഞ്ജു രഞ്ജൻ ജോസ് കെ. മാണി എംപിയെ അറിയിച്ചു.

ലഭ്യമായ മൃതദേഹ സാന്പിളുകളും മറ്റും പോലീസ് ശേഖരിച്ചു എന്നും അന്വേഷണം ശരിയായ രീതിയിലാണ് നീങ്ങുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോണ്‍സുലേറ്റിനെ അറിയിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച മൃതദേഹം വിട്ടു കിട്ടുമെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ തന്നെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായി എന്ന നിലയിൽ അറിയിച്ചിരുന്നു. അന്വേഷണം പൂർത്തിയായില്ല എങ്കിലും ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം വിട്ടു നൽകും എന്നായിരുന്നു കരുതിയിരുന്നത്.

എന്നാൽ ഒരു മാസത്തിലേറെ ആയിട്ടും മൃതദേഹം വിട്ടു നൽകാത്തതിനാൽ സിഎംഐ സഭ നേതൃത്വം ജോസ് കെ മാണി എംപിയെ ബന്ധപ്പെടുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ എംപി കോണ്‍സുലേറ്റിനെ ബന്ധപ്പെടുകയായിരുന്നു. തിരോധാനമുണ്ടായ നാൾ മുതൽ കേന്ദ്ര വിദേശകാര്യ മന്ത്രി സൂഷമ സ്വരാജുമായി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു കത്ത് നൽകിയിരുന്നു. എഡിൻബറോയിലെ ഇന്ത്യൻ കോണ്‍സലറുമായി നിരന്തരം ബന്ധപ്പെട്ടു വരുകയായിരുന്നു. ഇതുസംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ആരാഞ്ഞു കൊണ്ട് എഡിൻബറോയിലെ ഇന്ത്യൻ കോണ്‍സുലറുമായി ബന്ധപ്പെട്ടപ്പോൾ ഇന്നലെ ഇ മെയിലിൽ ലഭിച്ച മറുപടിയിലാണ് ഈ വിവരം കോണ്‍സുലാർ ജോസ് കെ മാണി എം പി യെ അറിയിച്ചത്.

റിപ്പോർട്ട്:ഷൈമോൻ തോട്ടുങ്കൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.