• Logo

Allied Publications

Europe
ഇന്ത്യയിലെ ഗോവധ നിരോധന കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാൻസ് ചിത്രകഥയിറക്കി
Share
ഫ്രാങ്ക്ഫർട്ട്പാരീസ്: ഗോവധ നിരോധനത്തിന്‍റെ പേരിൽ ഇന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങളെ പരിഹസിച്ചുകൊണ്ട് ഫ്രാൻസ് ചിത്രകഥയിറക്കി. 30 പേജ് വരുന്ന ചിത്രകഥയിലൂടെനീളം ഇന്ത്യയിലെ ഗോ രക്ഷകരുടെ ക്രൂരത ചിത്രീകരിക്കുന്നു. ഗോവധത്തിന്‍റെ പേരിൽ ഇന്ത്യയിലെ വിവിധയിടങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഗോ സംരക്ഷണ സേനാ പ്രവർത്തനവും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രവർത്തികളെയുമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രകഥയുടെ രചയിതാവ് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വില്യം ഡെ തെമാറിസ് ആണ്. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയ വാദത്തിന്‍റെ വളർച്ചയും അവയുടെ രാഷ്ട്രീയവും ഹിന്ദു രാഷ്ട്ര നിർമാണത്തിനുവേണ്ടി അവർ സ്വീകരിക്കുന്ന മാർഗങ്ങളും ഫ്രഞ്ച് ജനതക്ക് പരിചയപ്പെടുത്തുകയാണ് പുസ്തകത്തിന്‍റെ ലക്ഷ്യം. വിജയകാന്ത് ചൗഹാൻ എന്ന ഗോ സംരക്ഷകനെ കണ്ടുമുട്ടിയതിനുശേഷമാണ് ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതെന്നും എഴുത്തുകാരൻ പറയുന്നു.

ഫ്രാൻസിലെ സാധാരണ ജനത കരുതിയിരുന്നത് ഇന്ത്യ മഹാത്മാ ഗാന്ധിയുടെ നാടാണെന്നും അഹിംസ നില നിൽക്കുന്നു എന്നുമാണ്. എന്നാൽ ഇപ്പോൾ ഈ ധാരണ മാറിക്കൊണ്ടിരിക്കുകയാണെന്നും എഴുത്തുകാരൻ പറഞ്ഞു.

റിപ്പോർട്ട്: ജോർജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.