• Logo

Allied Publications

Europe
വില്യമും കേറ്റും ജർമനിയിൽ
Share
ബെർലിൻ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് രാജകുമാരൻ വില്യമും (35) ഭാര്യ കേറ്റ് മിഡിൽടണും (35) ബുധനാഴ്ച ജർമനിയിലെത്തി. ഇവരുടെ കുട്ടികളായ മൂന്നു വയസുള്ള പ്രിൻസ് ജോർജും രണ്ടുവയസുകാരി രാജകുമാരി ഷാർലോട്ടയും ഒപ്പമുണ്ട്. ബെർലിൻ, ഹൈഡൽബർഗ്, ഹാംബുർഗ് എന്നിവിടങ്ങളിലാണ് ഇവർ സന്ദർശനം നടത്തുക.

ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിലാണ് വില്യമും കുടുംബവും ആദ്യം സന്ദർശനം നടത്തിയത്. തുടർന്ന് മെർക്കലുമായി സൗഹൃദസന്ദർശനം നടത്തി. ഹെഡൽബെർഗിൽ എത്തുന്ന രാജകുടുംബം അവിടെ നെക്കാറുഫർ സന്ദർശിക്കും. തുടർന്ന് ഹാംബുർഗിൽ എത്തി പ്ലാറ്റ്സ് ഡെർ ഡ്യൂഷെനും കണ്ട് രണ്ടാം ദിവസം തിരികെ മടങ്ങും.

കഴിഞ്ഞ വർഷം നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സ്റ്റേറ്റിന്‍റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് വില്യം ഡ്യുസൽഡോർഫ് സന്ദർശിച്ചിരുന്നു. ഇനിയും വരുമെന്ന് ഉറപ്പു നൽകിയാണ് വില്യം അന്നു മടങ്ങിയത്. ജർമനിയും ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതുതലമുറയും തമ്മിലുള്ള ബന്ധത്തിന്‍റെ തുടക്കമായിരിക്കും ഇതെന്ന് ബ്രിട്ടീഷ് അംബാസഡർ സർ സെബാസ്റ്റ്യൻ വുഡ് വില്യമിന്‍റെ സന്ദർശനത്തെ വിശേഷിപ്പിച്ചു.

പോളണ്ട് സന്ദർശനം പൂർത്തിയാക്കിയ രാജകുടുംബം ബെർലിനിലെത്തിയത്. ആദ്യമായാണ് വില്യമും കുടുംബവും ജർമനിയിലെത്തുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​