• Logo

Allied Publications

Europe
അമ്മയുടെ സന്നിധിയിലെത്തുന്ന മക്കളെ സ്വീകരിക്കാൻ ’വീട്ടുകാരായി’ ഏഴു കുടുംബങ്ങൾ; സഡ്ബറിയിലെ പ്രസുദേന്തി കുടുംബങ്ങൾക്ക് ഇത് അനുഗ്രഹനിമിഷങ്ങൾ
Share
വാൽസിംഹാം: സഡ്ബറിയിലെ ഏഴു ക്രൈസ്തവകുടുംബങ്ങൾ ഈവർഷം അതിരറ്റ സന്തോഷത്തിലാണ്. ഈ വർഷത്തെ വാൽസിംഹാം തിരുനാളിന് പ്രസുദേന്തിമാരാകുന്നതും ചരിത്രപ്രസിദ്ധമായ ജപമാല പ്രദക്ഷണത്തിൽ പരി. വാൽസിംഹാം മാതാവിന്‍റെ തിരുസ്വരൂപമെടുക്കാനുമുള്ള അപൂർവഭാഗ്യം കൈവന്നതിന്‍റെ ചാരിതാർഥ്യത്തിലാണവർ. പത്തുവർഷമായി ഈസ്റ്റ് ആംഗ്ലീയ രുപതയിലെ സീറോ മലബാർ ചാപ്ലിയൻസിയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ഈ വലിയ തീർഥാടനം ഈ വർഷം മുതൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഏറ്റെടുത്തു നടത്തുന്ന ആദ്യവർഷത്തിൽ തന്നെ ഇവർ പ്രസുദേന്തിമാരാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന ഈശോയുടെ ആദ്യ അത്ഭുതമായ കാനായിലെ കല്യാണവിരുന്നിൽ വീഞ്ഞു തികയാതെ വന്നതിനു പരിഹാരം കാണാൻ മുൻകൈയെടുത്തത് ആ ഭവനത്തിലുണ്ടായിരുന്ന പരി. കന്യകാമാതാവാണ്. മാതാവ് അവിടെ ഉണ്ടായിരുന്ന പരിചാരകരോടു പറഞ്ഞു: ’അവൻ നിങ്ങളോടു പറയുന്നത് ചെയ്യുവിൻ’ ഈശോയുടെ നിർദേശപ്രകാരം കൽഭരണികളിൽ വെള്ളം കോരി നിറച്ചതും ആദ്യ അത്ഭുതം ഏറ്റവും അടുത്തുനിന്നു കണ്ടതും മാതാവിന്‍റെയും ഈശോയുടെയും നിർദേശമനുസരിച്ചു പ്രവർത്തിച്ച പരിചാരകരായിരുന്നു.



വാൽസിംഹാം തിരുനാളിൽ മാതാവിന്‍റെ സ്വന്തം പരിചാരകരും വീട്ടുകാരുമായി നിൽക്കുന്ന ഈ ഏഴു കുടുംബങ്ങൾക്കും ഇതു അപൂർവ സന്തോഷത്തിന്‍റെ അവസരമാണ്. വികാരി റവ. ഫാ. ടെറിൻ മുള്ളക്കരയ്ക്കൊപ്പം മണ്ണംപുറത്ത് ബിബിൻ ആഗസ്തി, മാന്തുരുത്തിൽ ബോബി ചെറിയാൻ, പൂവത്തിങ്കൽ ടോണി ജോർജ്, തൊട്ടിയിൽ സാബു ജോസഫ്, അറക്കക്കുടിയേൽ ഷാജു വർഗീസ്, വഴുതനപ്പള്ളി പ്രദോഷ്, നാഞ്ചിറ മാത്യു ജോസി വർഗീസ് എന്നിവരും കുടുംബാംഗങ്ങളും തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

ഈ വർഷത്തെ തീർത്ഥാടനം ഏറ്റവും അനുഗ്രഹപ്രദമാക്കാൻ സഡ്ബറിയിലെ ഈ ഏഴു പ്രസുദേന്തി കുടുംബങ്ങളും കമ്മിറ്റിയംഗങ്ങളും ഫാ. ടെറിൻ മുള്ളക്കരയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിത്തലിനൊപ്പം കഴിഞ്ഞദിവസം ദിവ്യബലിയർപ്പിച്ചു പ്രാർത്ഥിച്ച് ആത്മീയമായ ഒരുക്കം നടത്തി. ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന വാൽസിംഹാമിലെത്തിച്ചേരുന്ന എല്ലാ മാതൃഭക്തർക്കും പരി. മാതാവിന്‍റെ മാധ്യസ്ഥ്യം വഴി നിരവധിയായ അനുഗ്രഹങ്ങൾ ലഭിക്കാനിടയാകട്ടെയെന്നും മാതൃഭക്തി വഴി ഈ രാജ്യം ഈശോയിലേക്ക് തിരിയാൻ ഇടയാകട്ടെയെന്നും ഈസ്റ്റ് ആംഗ്ലീയ സീറോ മലബാർ ചാപ്ലയിനും വാൽസിംഹാം തീർത്ഥാടനത്തിന്‍റെ ജനറൽ കണ്‍വീനറുമായ റവ. ഫാ. ടെറിൻ മുള്ളക്കര പ്രത്യാശ പ്രകടിപ്പിച്ചു.


റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.