• Logo

Allied Publications

Europe
ജി20 ഉച്ചകോടി ജർമനിയെ നാണം കെടുത്തിയെന്ന് നിയമമന്ത്രി ഹൈക്കോ മാസ്
Share
ബർലിൻ: മഹത്വം ഏറെ കൊട്ടിഘോഷിച്ച് കോടികൾ പൊടിച്ചു ജർമനിയിലെ ഹാംബുർഗിൽ നടന്ന ജി20 ഉച്ചകോടി ജർമനിയെ ലോകത്തിനു മുന്പിൽ നാണം കെടുത്തിയെന്ന് ജർമൻ നിയമകാര്യമന്ത്രി ഹൈക്കോ മാസ്. ഉച്ചകോടിയ്ക്കെതിരെ ജർമനിയിൽ നടന്ന അക്രമം നിറഞ്ഞ പ്രതിഷേധപ്രകടനമാണ് ജർമനി ലോകത്തിനു മുന്പിൽ നാണം കെടാനുണ്ടായ കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതുതന്നെയുമല്ല മേലിൽ ജി 20 പോലൊരു ഉച്ചകോടി ജർമനിയിൽ നടത്തില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുജനത്തിന്‍റെ സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണി മാത്രമാണ് ഉച്ചകോടിയിലൂടെ ഉണ്ടായതെന്നും, അതുകൊണ്ട് അസമാധാനം ജർമനിയിൽ വിളയാടിയെന്നും മന്ത്രി ഒരു അഭിമുഖത്തിൽ പ്രതികരിച്ചു.

കഴിഞ്ഞ വാരാന്ത്യത്തിലാണ് ഉച്ചകോടി സമാപിച്ചത്. എന്നാൽ ശനിയാഴ്ച അവസാനിച്ചപ്പോൾ മാത്രമാണ് ചാൻസലർ മെർക്കൽ പ്രതിഷേധക്കാരുടെ നേർക്ക് തിരിഞ്ഞത്. ഉച്ചകോടിയുടെ അധ്യക്ഷയെന്ന നിലയിൽ മെർക്കൽ പ്രതിഷേധക്കാരെ കണക്കറ്റു വിമർശിച്ചു. പക്ഷെ ജർമൻ നയമകാര്യമന്ത്രി ഹൈക്കോ മാസ് മേലിൽ ഇത്തരമൊരു ഉച്ചകോടി ജർമനിയിലെ വൻ നഗരങ്ങളിൽ നടക്കാൻ പാടില്ലെന്ന വിധത്തിലാണ് മാധ്യമങ്ങളുമായി പങ്കുവച്ചത്.

പ്രതിഷേധക്കാർ ജർമനിയിൽ താമസിയ്ക്കുന്ന സാമൂഹ്യ കുറ്റവാളികളും സ്ഥിരം ക്രിമിനലുകളായി ജീവിയ്ക്കുന്നവരുമാണെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. പ്രതിഷേധക്കാരുടെ അക്രമണങ്ങളിൽ 500 ലധികം പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സർക്കാരിന്‍റെ കണക്ക്. ഇനിയിപ്പോൾ കുറ്റവാളികളെ കണ്ടെത്താനുള്ള പുറപ്പാടിലാണ് സർക്കാർ. അതുതന്നെയുമല്ല കോടികൾ ചെലവാക്കി നടത്തിയ ഉച്ചകോടി എങ്ങും എത്താതെ പിരിയുകയും ഇപ്പോൾ അതു മുടക്കാൻ ശ്രമിച്ചവരെ കണ്ടെത്താനും ഇനിയും കോടികൾ ചെലവഴിയ്ക്കേണ്ടി വരുന്ന ഒരു പ്രത്യേക അവസ്ഥയിലുമാണ് മെർക്കലും കൂട്ടുകക്ഷി സർക്കാരും.


റിപ്പോർട്ട്: ജോസ് കന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.