• Logo

Allied Publications

Europe
ഹാംബുർഗിൽ തെരുവുയുദ്ധം: പോലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടി
Share
ഹാംബുർഗ്: ജി20 ഉച്ചകോടിക്കെതിരേ പ്രതിഷേധ പ്രകടനം നടത്തിയവർ ഹാംബുർഗിൽ പോലീസുമായി ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. പ്രകടനത്തിനെത്തിയവർ അക്രമാസക്തരായതോടെ സംഘാടകർ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, അതിനു ശേഷവും പ്രകടനക്കാരിൽ ചിലർ തെരുവിൽ തുടരുകയായിരുന്നു.

"വെൽക്കം ടു ഹെൽ' എന്നെഴുതിയ പ്ളാക്കാർഡുകൾ കൈയിലേന്തിയ പ്രതിഷേധക്കാരെ പോലീസ് ഉപരോധിച്ചപ്പോൾതന്നെ സംഘർഷത്തിന്‍റെ ധ്വനി ഉയർന്നിരുന്നു. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മുതലാളിത്ത വിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് സംഘർഷം ഉടലെടുത്തത്. നരകത്തിലേക്കു സ്വാഗതം എന്നും ജി20 നശിപ്പിക്കുക എന്നും എഴുതിയ ബാനറുകളുമായാണ് പ്രക്ഷോഭകരെത്തിയത്. പ്രതിഷേധക്കാരായി 12,000 പേരോളം ഉണ്ടായിരുന്നു. നൂറിലധികം പോലീസുകാർക്കും നിരവധിയാളുകൾക്കും പരിക്കേറ്റിട്ടുണ്ട്.

പ്രക്ഷോഭകരിൽ പലരും മുഖംമൂടി ധരിച്ചിരുന്നു. ഇവരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും പെപ്പർ സ്പ്രേയും പ്രയോഗിച്ചു. പ്രക്ഷോഭകർ കല്ലുകളും കുപ്പികളും പോലീസിനു നേരെ വലിച്ചെറിഞ്ഞു. ഇതിനിടെ ഒരു വാഹനത്തിനും ചില വ്യാപാര സ്ഥാപനത്തിനും കാര്യമായ നാശനഷ്ടവും സംഭവിച്ചു. വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചു. ബാരിക്കേടുകൾ കത്തിച്ചു. നഗരം മുഴുവൻ യുദ്ധക്കളമായി മാറി. ഹെലികോപ്ടറുകളുടെ സഹായത്തോടെയാണ് പോലീസ് തീയണയ്ക്കാൻ ശ്രമിച്ചത്. നഗരം മുഴുവൻ കറുത്ത പുകമയമാണ്. ഇതിനിടെ മംഗോളിയൻ കോണ്‍സുലേറ്റ് പ്രതിഷേധക്കാൻ ആക്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

20,000 പോലീസുകാരെയാണ് നഗരത്തിലെ ക്രമസമാധാന ചുമതലക്കായി വിന്യസിച്ചിരിക്കുന്നത്. എന്നാൽ അക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ പോലീസിനെ നിയോഗിക്കുമെന്ന് പോലീസ് മേധാവി പറഞ്ഞു.

പ്രതിഷേധങ്ങളെതുടർന്ന് വെള്ളിയാഴ്ച രാവിലെ അൽപ്പം വൈകിയാണ് ജി 20 ഉച്ചകോടിക്ക് തുടക്കമായത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.