• Logo

Allied Publications

Europe
ട്രംപിന് ജർമനിയിൽ ഉൗഷ്മള സ്വീകരണം
Share
ബെർലിൻ: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന് ജർമനിയിൽ ഉൗഷ്മള സ്വീകരണം. അമേരിക്കൻ എയർഫോഴ്സ് വണ്‍ വിമാനത്തിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.54 ന് ഹാംബുർഗിലെ ഹെൽമുട്ട് ഷ്മിഡ്റ്റ് വിമാനത്താവളത്തിലെത്തിയ ട്രംപിനൊപ്പം ഭാര്യ മെലാനിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ജൂലൈ ഏഴ് എട്ട് തീയതികളിൽ ഹാംബുർഗാണ് ജി 20 ഉച്ചകോടിക്ക് വേദിയാകുന്നത്. പോളണ്ട് പ്രസിഡന്‍റ് അന്ദ്രെ ഡുഡെയുമായും റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായും കൂടിക്കണ്ടതിനുശേഷമാണ് ട്രംപ് ജർമനിയിലെത്തിയത്.

ജി20 ഉച്ചകോടിക്കു വേദിയാകുന്ന ഹാംബുർഗിൽ എല്ലാ മേഖലകളിലും തയാറെടുപ്പ് പൂർത്തിയായിക്കഴിഞ്ഞു. ഇക്കൂട്ടത്തിൽ നഗരത്തിലെ കുപ്രസിദ്ധമായ ചുവന്ന തെരുവും ഉൾപ്പെടുന്നു. രാഷ്ട്രീയക്കാരും മാധ്യമ പ്രവർത്തകരും പ്രക്ഷോഭകരും അടക്കമുള്ളവർക്ക് ഒരുപോലെ സ്വാഗതമോതുന്ന ഇവിടെ ചിലർക്കു മാത്രം പ്രതിഷേധസൂചകമായും പ്രതീകാത്മകമായും നിരോധനവും ഏർപ്പെടുത്തിയിരിക്കുന്നു.

കനത്ത സുരക്ഷാ സന്നാഹമാണ് ഹാംബുർഗിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നഗരം മുഴുവൻ പോലീസ് നിയന്ത്രണത്തിലാണ്. 20,000 പോലീസുകാരാണ് സുരക്ഷാ സംവിധാനം നിയന്ത്രിക്കുന്നത്. റോഡ് വായു ജലഗതാഗതം മുഴുവൻ പോലീസ് നിരീക്ഷണത്തിലാണ്. ഹാംബുർഗിനു മേലുള്ള വ്യോമഗതാഗതം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ജി 20 ഉച്ചകോടിക്കെതിരെ ശക്തമായ പ്രതിഷേധം ജർമനിയിൽ തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. ഒരുതരത്തിലും പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ സർക്കാരിനോ മറ്റു സംഘടനകൾക്കോ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പ്രതിഷേധക്കാരാണ് മെർക്കൽ ഭരണകൂടത്തിന് ഇപ്പോൾ തലവേദന. ഇവരുടെ മറവിൽ എന്തെങ്കിലും ഭീകരാക്രമണ ഉണ്ടാകുമോ എന്ന ആശങ്കയും ഇല്ലാതില്ല. സകല പഴുതും അടച്ചുള്ള കനത്ത സുരക്ഷാ സന്നാഹം ജർമനിയുടെ ചരിത്രത്തിൽ ഇതാദ്യമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.