• Logo

Allied Publications

Europe
ജർമനിയിൽ ബസ് അപകടത്തിൽ 18 പേർ മരിച്ചു
Share
ബെർലിൻ: ജർമനിയിലെ ബവേറിയ സംസ്ഥാനത്തു തിങ്കളാഴ്ച രാവിലെയുണ്ടായ ബസപകടത്തിൽ 18 പേർ തൽക്ഷണം മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദേശീയ പാത ഒൻപതിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

സാക്സൻ നഗരത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് ഇറ്റലിയിലെ ഗാർഡാസീയിലേയ്ക്ക് പോകവേയാണ് അപകടത്തിൽപ്പെട്ടത്.

ബവേറിയയിലെ ഓബർഫ്രാങ്കൻ എന്ന സ്ഥലത്താണ് സംഭവം. അൻപതുപേരടങ്ങിയ ടൂറിസ്റ്റ് ബസ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ബസ് യാത്രക്കാരെല്ലാംതന്നെ അൻപതിനു മുകളിൽ പ്രായമുള്ളവരാണ്. കൂട്ടിയിടിച്ച ബസിൽ തീപടരുകയും യാത്രക്കാർ വെന്തു മരിക്കുകയുമായിരുന്നുവെന്നു പോലീസ് വെളിപ്പെടുത്തി. ബസ് പൂർണമായും കത്തി നശിച്ചു.

രക്ഷാപ്രവർത്തനത്തിനായി 200 ഓളം ജോലിക്കാരും ആംബുലൻസും ഹെലികോപ്റ്ററുകളും സംഭവസ്ഥലത്തെത്തിയപ്പോഴേയ്ക്കും നിരവധിയാളുകൾ കത്തിയമർന്നിരുന്നു. ഗതാഗഗത മന്ത്രി അലക്സാണ്ടർ ഡോബ്രിന്‍റ് സംഭവസ്ഥലം സന്ദർശിച്ചു. അപകടകാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് ന്യൂറൻബർഗിലേയ്ക്കുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.