• Logo

Allied Publications

Europe
ജർമനി കോണ്‍ഫെഡറേഷൻ കപ്പിൽ മുത്തമിട്ടു
Share
സെന്‍റ്പീറ്റേഴ്സ്ബുർഗ്: കോണ്‍ഫെഡറേഷൻ ഫുട്ബോൾ കപ്പ് ഫൈനലിൽ ലോകചാന്പ്യന്മാരായ ജർമനി ചിലിയെ മുട്ടുകുത്തിച്ചു കിരീടം സ്വന്തമാക്കി. ഏക പക്ഷീയമായ ഒരു ഗോളിനാണ് ലാറ്റിനമേരിക്കൻ കപ്പ് തുടർച്ചയായി നേടിയ ചിലിയെ തുരത്തിയത്.

ഇരുപതാം മിനിറ്റിൽ കുന്തമുനപോലെ കുതിച്ച ലാർസ് സ്റ്റിൻഡലിന്‍റെ ബൂട്ടിൽ നിന്നുതിർത്ത ഗോളാണ് ജർമനിക്ക് കപ്പ് നേടിക്കൊടുത്തത്. ചരിത്രത്തിൽ ഇതാദ്യമായാണ് ജർമനി കോണ്‍ഫെഡറേഷൻ കപ്പ് സ്വന്തമാക്കുന്നത്. ജർമനിയുടെ കോച്ച് ജോവാഹിം ലോ കണ്ടെടുത്ത യുവരക്തം നിറഞ്ഞ മിടുക്ക·ാർ കപ്പ് നേടിയതിലൂടെ ജർമനിയുടെ അഭിമാനമായി മാറി. ലോകകപ്പും കോണ്‍ഫെഡറേഷൻസ് കപ്പും നേടുന്ന രണ്ടാമത്തെ ടീമെന്ന ബഹുമതിയും ജർമനി ഇതോടെ കൈവരിച്ചു. മുൻപ് ഫ്രാൻസാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ടോസ് നേടിയ ചിലി കളി തുടങ്ങിയ നിമിഷം മുതൽ അത്യന്തം ആവേശം ജ്വലിപ്പിച്ചിരുന്നു.ആദ്യത്തെ 15 മിനിറ്റുവരെ ജർമനിയുടെ തട്ടകത്തിൽ മാത്രമായി മൽസരം ചുരുങ്ങിയിരുന്നു. രണ്ടാം മിനിറ്റിൽ ചിലിയുടെ സാഞ്ചസ് 28 മീറ്റർ അകലെ നിന്നു ഗോളെന്നു കണക്കുകൂട്ടി പായിച്ച ഷോട്ട് നെറ്റിലെത്താതെ പോയി. ചിലിയുടെ താരങ്ങളായ അർതുറോ വിദാൽ, അലക്സിസ് സാഞ്ചസ്, വർഗാസ് എന്നിവരുടെ തള്ളിക്കയറ്റം ജർമനിയെ വിറപ്പിച്ചു. ജർമനിയുടെ യുവതാരങ്ങൾക്ക് മിക്കപ്പോഴും പാസുകളും കൈമോശം വന്നു. ചിലിയുടെ തുടരെയുള്ള ആക്രമണങ്ങളിൽ നിർഭാഗ്യംകൊണ്ടു മാത്രമാണ് ഗോൾ വീഴാതിരുന്നത്. എന്നാൽ അതുവരെ ഭയപ്പെട്ടു നിന്ന ജർമനി എങ്ങനെയോ വർദ്ധിത വീര്യവുമായി സടകുടഞ്ഞെഴുന്നേറ്റത് ചിലിയുടെ ആക്രമണത്തിന്‍റെ സകല മുനയുമൊടിച്ചു മുന്നേറിയെന്നു മാത്രമല്ല ഇരുപതാം മിനിറ്റിൽ ലക്ഷ്യം കാണുക തന്നെ ചെയ്തു. പത്തൊൻപതാം മിനിറ്റിൽ ജർമൻ തട്ടകത്തിൽ കടന്നു വിദാൽ നീട്ടിയടിച്ച പന്ത് ജർമൻ ഗോളി ടെർ സ്റ്റേഗൻ തട്ടിയകറ്റിയതു തിരിഞ്ഞു വന്നത് ചിലിയുടെ തട്ടകത്തിലേയ്ക്കായിരുന്നു.

ചിലിയുടെ പ്രതിരോധഭടൻ ഡിയാസിന്‍റെ പിഴവാണ് അത് ഗോളാകാൻ അവസരം ഒരുക്കിയത്. വെർണറിൽ പന്ത് എത്തുന്പോൾ ഗോളി മാത്രമായിരുന്നു മുന്നിൽ. ഒപ്പം വലത്തു വശത്തായി സ്റ്റിൻഡലും. പന്തുമായി കുതിച്ച വെർണറെ തടുക്കാൻ ഗോളി ശ്രമിച്ചപ്പോൾ വെർണർ പന്ത് സ്റ്റിൻഡലിന് കാലിലേയ്ക്കിട്ടു. സ്റ്റിൻഡലാകട്ടെ മുന്നിൽ ഒഴിഞ്ഞ ഗോൾപോസ്റ്റും പിന്നീട് ഒന്ന് പിറകോട്ടും നോക്കിയശേഷം അനായാസേന പന്ത് വലയിലാക്കപ്പോൾ ജർമനിയുടെ കരുത്തും ശൗര്യവും ഉണർത്തെണീറ്റതുപോലെയായി. ഇതോടെ ഈ ടൂർണമെന്‍റിൽ സ്റ്റിൻഡൽ മൂന്നാം ഗോളും നേടി.

ഗോളി ബ്രാവോയുടെ കണ്‍മുന്നിൽ ബോൾ ഗോളാവുന്നതും ചിലിയുടെ ശൗര്യം ചോർന്നതും ഒരുപോലെയായിരുന്നു.ആദ്യപകുതിയിൽ തന്നെ ഒരു സമനിലമോഹിച്ച ചിലിയുടെ നിക്കങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു.

ബോളാധിപത്യത്തിലും ആക്രമണത്തിലും ചിലി തന്നെയായിരുന്നു മുന്നിൽ. ഗോളടിയ്ക്കാനുള്ള എണ്ണമറ്റ അവസരങ്ങൾ സൃഷ്ടിച്ച ചിലിയൻപട അതുപോലെ തന്നെ അവസരങ്ങളും പാഴാക്കിയിരുന്നു. ഒരു ഗോളിനു മുന്നിലെത്തിയതോടെ ജർമനിയുടെ പ്രതിരോധം മതിലായി വളർന്നുകഴിഞ്ഞിരുന്നു. പിൻനിരയിൽ ഡ്രാക്സലർ, റൂഡിഗർ, കിമ്മിഷ്, റൂഡി, ഹെക്ടോർ എന്നിരടങ്ങുന്ന അഞ്ചു പേരുടെ വൻമതിൽ തീർത്ത് ജർമനി എണ്ണയിട്ട യന്ത്രമായി നിലകൊണ്ടത് ചിലിയ്ക്ക് വിജയത്തിന്‍റെ ബാലികേറാ മലയായി മാറിയിരുന്നു.

എന്നാൽ ജർമനിയുടെ ആക്രമണത്തിന് പലപ്പോഴും മൂർച്ചയില്ലാതെയും മികവില്ലാതെയും പോയി. അതുകൊണ്ടുതന്നെ ജർമൻ മുന്നേറ്റം സ്മൂത്താകാതെയും പോയി. പാസുകളും ക്രോസുകളും കൈവിട്ടുപോകുന്ന അവസ്ഥയിൽ കിട്ടിയ സുവർണ്ണാവസരങ്ങൾ ജർമനി മുതലാക്കാതെയും വന്ന. ഗോൾ മാത്രം ഒഴിഞ്ഞുനിന്നു. അവസാന മിനിറ്റിൽ ചിലിയ്ക്ക് ലഭിച്ച ഒരു സുവർണ്ണാവസരം ലഭിച്ച സാഞ്ചസിന്‍റെ ഫ്രീകിക്ക് ഏറെ ബുദ്ധിമുട്ടിയാണ് ജർമൻ ഗോളി ൈർസ്റ്റേഗൻ രക്ഷപ്പെടുത്തിയത്.

രണ്ടാം പകുതി തുടങ്ങിയപ്പോൾ മുതൽ ചിലി പരുക്കൻ കളിയുടെയും കൈയ്യൂക്കിന്‍റെയും വേദിയാക്കി മാറ്റി മൽസരം.അതിനിടെ രണ്ടു നാടകങ്ങളും അരങ്ങേറി. അൻപത്തിയൊൻപതാം മിനിറ്റിൽ പന്തുമായി മുന്നേറിയ ജർമനിയുടെ മുൻനിര താരം കിമ്മിഷിനെ ചിലിയൻ താരം യാരാ തടുത്തതും മുഖത്ത് മുട്ടുകൊണ്ട് ഇടിച്ചതുമാണ് പ്രശ്നമായത്. മന:പൂർവമുള്ള ഫൗളിന്‍റെ പേരിൽ ചുവപ്പുകാർഡിന് അർഹനായിരുന്ന യാരായ്ക്ക് മഞ്ഞക്കാർഡ് മാത്രമാണ് റഫറി നൽകിയത്.

അൻപത്തിയൊൻപതാം മിനിറ്റിൽ കിമ്മിഷ് നീട്ടിയടിച്ച പന്ത് പുറത്തേക്കു പോയെങ്കിലും ഗോളിയും കിമ്മിഷുമായി നല്ലൊരു ഉരസലും നടന്നു. ഇതിന്‍റെ പേരിൽ കിമ്മിഷ് ഗോളിയുമായി ഉടക്കിയത് വിദാൽ ഏറ്റെടുത്തപ്പോൾ കിമ്മിഷിന് റഫറി മഞ്ഞക്കാർഡ് നൽകുകയായിരുന്നു. രണ്ടാമത് എഴുപത്തിയൊൻപതാം മിനിറ്റിൽ വെർണർക്കു പകരക്കാരനായി ഇറങ്ങിയ എംറി കാൻ തൊണ്ണൂറാം മിനിറ്റിൽ പന്തുമായി മുന്നേറിയപ്പോൾ ഗോളി ബ്രാവോയിൽ നിന്നും കിട്ടിയ ഫൗൾ കളിയിൽ ആശയക്കുഴപ്പമുണ്ടാക്കി. ബ്രാവോയുടെ ഫൗൾ വിഡിയോ റീപ്ളേയിലൂടെ റഫറി സ്ഥിരീകരിച്ച് ബ്രാവോയ്ക്കും ജർമൻ താരങ്ങളായ റൂഡിക്കും പന്തു പിടിച്ചുവച്ച എംറി കാനും മഞ്ഞക്കാർഡ് നൽകിയത് മറ്റൊരു നാടകമായി.

സെർബിയക്കാരനായ റഫറി മിലോറാഡ് മാസിക്കിന് മഞ്ഞക്കാർഡിൽ കൈവെയ്ക്കാനേ സമയമുണ്ടായുള്ളു. റഫറിക്ക് ഏഴ് തവണ കാർഡ് പുറത്തടുക്കേണ്ടിവന്നു.തുല്യശക്തികളായ ഇരുടീമുകളും തമ്മിൽ ആദ്യമായാണ് കോണ്‍ഫെഡറേഷൻ കപ്പിന്‍റെ ഫൈനലിൽ മാറ്റുരച്ചത്. ഈ ടൂർണ്ണമെന്‍റിന്‍റെ പ്രാഥമിക റൗണ്ടിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയിലാണ് പിരിഞ്ഞിരുന്നത്.

ഇക്കഴിഞ്ഞ ദിവസം അണ്ടർ 21 ഫുട്ബോൾ യൂറോപ്യൻ കിരീടം നേടിയ ജർമനിക്ക് കോണ്‍ഫെഡറേഷൻ കപ്പ് കൂടി ലഭിച്ചതോടെ വിജയത്തിന്‍റെ ഇരട്ടതിളക്കവും നിലവിലെ ലോകകപ്പ് ചാന്പ്യ·ാരുടെ പദവിയ്ക്ക് ഇരട്ടിമധുരവുമായി.

കഴിഞ്ഞ 11 വർഷമായി ജർമൻ ടീമിന് ഈ നിലയിലേയ്ക്കെത്തിച്ച കോച്ച് ജോവാഹിം ലോവിന് സന്തോഷിയ്ക്കാൻ ഇപ്പോൾ ഏറെ വകയുണ്ട്.

കിരീടധാരണം അത്യന്തം വിശേഷം നിറഞ്ഞതായിരുന്നു. ഫിഫ പ്രസിഡന്‍റ് ഇൻഫന്‍റീനോ അർജന്‍റീനിയൻ ഫുട്ബോൾ ലെജൻഡെ ഡീഗോ മറഡോണ, ബ്രസീൽ ലോകകപ്പ് മുൻക്യാപ്റ്റൻ റൊണാൾഡോ തുടങ്ങിയവർ ഫൈനൽ മൽസരവേദിയിൽ ഉണ്ടായിരുന്നു. ജർമൻ ടീമിനു വേണ്ടി നായകൻ ഡ്രാക്സലർ ഫിഫ പ്രസിഡന്‍റിൽ നിന്നും ഏറ്റുവാങ്ങി. ഫെയർ പ്ളേ അവാർഡിന് ജർമനി അർഹമായി.

അടുത്ത ലോകകപ്പിലേയ്ക്കുള്ള ആദ്യപടിയായി കോണ്‍ഫെഡറേഷൻ വിജയത്തെ കോച്ച് ജോവാഹിം ലോ വിശേഷിപ്പിച്ചു.ഫൈനൽ മൽസരത്തിന്‍റെ തൽസമയ സംപ്രേക്ഷണം 14,69 മില്യണ്‍ ആളുകൾ കണ്ടുവെന്നാണ് ആദ്യറിപ്പോർട്ടുകൾ.

മികച്ച കളിക്കാരനായി ജർമനിയുടെ ജൂലിയാൻ ഡ്രാക്സലറും മികച്ച ഗോളിയായി ചിലിയുടെ ക്ളൗഡിയോ ബ്രാവോയും തിരഞ്ഞെടുക്കപ്പെട്ടു.

ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന ബഹുമതി ജർമനിയുടെ മുൻനിര കളിക്കാരൻ ടിമോ വേർണർ കരസ്ഥമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.