• Logo

Allied Publications

Europe
ഹെൽമുട്ട് കോളിന്‍റെ സംസ്കാരം സ്പയറിൽ
Share
ബെർലിൻ: അന്തരിച്ച ജർമൻ പുന:രേകീകരണ ശില്പിയും മുൻ ജർമൻ ചാൻസലറുമായ ഡോ.ഹെൽമുട്ട് കോളിന്‍റെ സംസ്കാരം ദേശീയ ബഹുമതികളോടെ ജൂലൈ ഒന്നിന് (ശനി) രാത്രി 8.30 ന് സ്പെയറിലെ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും.

പതിമൂന്ന് മണിക്കൂർ നീളുന്ന സംസ്കാര ചടങ്ങുകൾ സ്വദേശമായ ലുഡ്സ്വിഗ്ഹാഫനിൽ രാവിലെ 6.45 ന് തുടങ്ങി യൂറോപ്യൻ പാലമെന്‍റ് ആസ്ഥാനമായ സ്ട്രാസ്ബുർഗിലും സ്പയറിലുമായിട്ടാണ് നടക്കുക. രാവിലെ കോളിന്‍റെ ഭൗതിക ശരീരമടങ്ങിയ പേടകം യൂറോപ്യൻ യൂണിയന്‍റെ പതാക പുതപ്പിച്ച് ഹെലികോപ്റ്റർ മാർഗം യൂറോപ്യൻ യൂണിയന്‍റെ പാർലമെന്‍റ് ആസ്ഥാനമായ സ്ട്രാസ്ബുർഗിലെത്തിച്ചു. ജർമൻ, യൂറോപ്യൻ നേതാക്കൾക്കു പുറമെ ആഗോള തലത്തിലുള്ള നേതാക്കൾ ഹെൽമുട്ട് കോളിന് ആദരവു നൽകി അന്ത്യാജ്ഞലി അർപ്പിക്കാൻ സ്ട്രാസ്ബുർഗിൽ എത്തിയിരുന്നു.

കപ്പൽ മാർഗവും റോഡ് മാർഗവുമാണ് ഭൗതിക ശരീരമടങ്ങിയ പേടകം സ്പയർ കത്തീഡ്രലിൽ കൊണ്ടുവരുന്നത്. തുടർന്ന് പ്രാർഥനകൾക്കു ശേഷം രാത്രി എട്ടരക്ക് പ്രത്യേക കല്ലറയിൽ അന്ത്യവിശ്രമം ഒരുക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.