• Logo

Allied Publications

Europe
ജർമനിയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കി
Share
ബർലിൻ: സ്വവർഗപ്രേമികളുടെ വിവാഹങ്ങൾ നിയമവിധേയമാക്കാൻ അവതരിപ്പിച്ച ബിൽ ജർമൻ പാർലമെന്‍റിൽ പാസായി. ആകെ പോൾ ചെയ്ത വോട്ടിൽ 393 മൂന്ന് അംഗങ്ങൾ അനുകൂലിച്ചും 226 അംഗങ്ങൾ പ്രതികൂലിച്ചും വോട്ടു ചെയ്തു.

വെള്ളിയാഴ്ച രാവിലെ സർക്കാർ തന്നെ പാർലമെന്‍റിൽ അവതരിപ്പിച്ച ബില്ലിേ·ൽ വോട്ടെടുപ്പ് നടക്കുന്നതിനുമുന്പ്, മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാനാണ് ചാൻസലർ അംഗല മെർക്കൽ തന്‍റെ പാർട്ടിയായ സിഡിയുവിന്‍റെ എംപിമാരോട് ആവശ്യപ്പെട്ടത്. സിഡിയു/സിഎസ്യു പാർട്ടിയിലെ 70 അംഗങ്ങൾ അനുകൂലിച്ചപ്പോൾ ചാൻസലർ പ്രതികൂലിച്ചാണ് വോട്ടു ചെയ്തത്.

സർക്കാർ അവതരിപ്പിക്കുന്ന ബില്ലിന് മുഖ്യഭരണകക്ഷിയായ എസ്പിഡിയുടെ പൂർണ പിന്തുണ ഇല്ലാതെയാണ് ബിൽ പാർലമെന്‍റിൽ എത്തിയത്. അതുകൊണ്ടുതന്നെ ബിൽ പരാജയപ്പെടാനുള്ള സാധ്യത നിലനിന്നിരുന്നുവെങ്കിലും ഭൂരിപക്ഷത്തോടെ പാസാവുകയായിരുന്നു. സർക്കാർ രൂപീകരണ സമയത്തെ ധാരണയുടെ അടിസ്ഥാനത്തിലാണ് ബിൽ ഇപ്പോൾ അവതരിപ്പിച്ചതും പാസായതും.40 മിനിറ്റു നേരമാണ് ചർച്ച നടന്നത്. ബിൽ പാസായത് ചരിത്ര നേട്ടമാണെന്നും വിശേഷണമുണ്ട്.

ബില്ലിനെക്കുറിച്ച് മെർക്കലിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ അമർഷം ശക്തമാണ്. പൊതു തെരഞ്ഞെടുപ്പിനു മൂന്നുമാസം മാത്രം ശേഷിക്കെ ഇങ്ങനെയൊരു വിഷയം വോട്ടിനിടുന്നത് വോട്ടർമാരെ ഭിന്നിപ്പിക്കാൻ ഇടയാക്കുമെന്ന് പാർട്ടി നേതാക്കൾക്ക് ആശങ്കയുണ്ട്. ബിൽ പാസായത് യാഥാസ്ഥിതിക ചിന്താഗതിയുള്ള വോട്ടർമാരെ പാർട്ടിക്കെതിരാവാൻ സാദ്ധ്യതയുണ്ട്. സെപ്റ്റംബർ 24 നാണ് പൊതുതെരഞ്ഞെടുപ്പ്.

ബില്ലിൽ പരസ്യ വോട്ടെടുപ്പ് വേണമെന്നാണ് എസ്പിഡി ആവശ്യപ്പെട്ടതെങ്കിലും എസ്പിഡിയും ഗ്രീൻ പാർട്ടിയും ഇടതുപക്ഷവും ബില്ലിനെ പിന്തുണച്ച സാഹചര്യത്തിൽ, സിഡിയുവിന്‍റെ പൂർണ്ണ പിന്തുണയില്ലാതെയാണ് ബിൽ പാസായത്.

എന്നാൽ, ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണവുമായി ചില യാഥാസ്ഥിതിക എംപിമാർ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വെറും ബിൽ അവതരണം പോരാ, ഭരണഘടന ഭേദഗതി ചെയ്താൽ മാത്രമേ സ്വവർഗ വിവാഹം നിയമവിധേയമാക്കാൻ കഴിയൂ എന്നാണ് ആഭ്യന്തര മന്ത്രാലയവും നീതിന്യായ മന്ത്രാലയവും വിലയിരുത്തിയിട്ടുള്ളതെന്നാണ് ഇവരുടെ വാദം.

2001 ൽ ജർമനി സിവിൽ യൂണിയൻ നിയമത്തിൽ മാറ്റം വരുത്തിയിരുന്നു. അന്ന് സ്വവർഗ്ഗാനുരാഗികളായ ദന്പതിമാർക്ക് നികുതി, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിൽ അനുമതി നൽകിയിരുന്നു. പക്ഷെ സംയുക്ത ദത്തെടുക്കലിന് അനുമതി നൽകിയിരുന്നില്ല. എന്നാൽ പുതിയ നിയമത്തിലൂടെ ഇതിനും അവകാശം നൽകിക്കൊണ്ടാണ് ഈ വർഷാവസാനത്തോടെ നിയമം പ്രാബല്യത്തിലാവുന്നത്. പാർലമെന്‍റിന്‍റെ ഉപരിസഭ ബില്ലിന് നേരത്തെ പച്ചക്കൊടി കാട്ടിയിരുന്നു.

യൂറോപ്പിലെ നോർവേ, സ്വീഡൻ, ഡെൻമാർക്ക്, ഫിൻലാന്‍റ്, ഐസ്ലാന്‍റ്, നെതർലാന്‍റ്സ്, ബെൽജിയം, സ്പെയിൻ, പോർട്ടുഗൽ, ലക്സംബർഗ്, ഫ്രാൻസ്, ബ്രിട്ടൻ(നോർത്തേണ്‍ അയർലണ്ട്, ജേർസി എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടിട്ടില്ല),അയർലണ്ട് എന്നീ രാജ്യങ്ങൾ സ്വവർഗ വിവാഹം നിയമ വിധേയമാക്കിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.