• Logo

Allied Publications

Europe
തൊഴിൽ നിയമങ്ങൾ ലഘൂകരിക്കാൻ മാക്രോണ്‍ നടപടി തുടങ്ങി
Share
പാരീസ്: ഫ്രാൻസിലെ കടുകട്ടിയായ തൊഴിൽ നിയമങ്ങൾ കാലാനുസൃതമായി ലഘൂകരിക്കാൻ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ നടപടികൾ ആരംഭിച്ചു. അസാധാരണമാംവിധം ഉയർന്നു നിൽക്കുന്ന തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ലക്ഷ്യമെന്നു മാക്രോണ്‍.

തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഘോഷം കഴിയും മുൻപു തന്നെ തൊഴിൽ വിപണിയിൽ അയവ് വരുത്താനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് മാക്രോണിന്‍റെ ശ്രമം. പ്രസിഡന്‍റിന്‍റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിച്ച് തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കാൻ അനുവാദം നൽകുന്ന ബിൽ തൊഴിൽ മന്ത്രി മുറിയേൽ പെനികോഡ് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ വിപണികൾ കണ്ടെത്താനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കന്പനികളെ സഹായിക്കുന്ന തരത്തിൽ തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കണമെന്നാണ് പെനികോഡ് വ്യക്തമാക്കിയിരിക്കുന്നത്. ട്രേഡ് യൂണിയനുകളുമായും തൊഴിലുടമാ സംഘങ്ങളുടെ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷം ബില്ലിൽ വോട്ടെടുപ്പ് നടക്കും. മാക്രോണിന്‍റെ പാർട്ടിക്ക് പാർലമെന്‍റിൽ വൻ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ ബിൽ പാസാകുമെന്നു തന്നെയാണ് പ്രതീക്ഷ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.