• Logo

Allied Publications

Europe
സ്റ്റീവനേജിൽ ദുക്റാന തിരുന്നാൾ ആഘോഷം ജൂലൈ 3 ന്
Share
സ്റ്റീവനേജ് : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള കുർബ്ബാന കേന്ദ്രമായ സ്റ്റീവനേജിൽ ദുക്റാന തിരുന്നാൾ ആഘോഷപൂർവ്വം ആചരിക്കുന്നു. ഭാരത അപ്പസ്തോലനും, സഭാ പിതാവുമായ വി.തോമാശ്ലീഹായുടെ ഓർമ്മ തിരുന്നാൾ ദിനത്തോടനുബന്ധിച്ച് സ്റ്റീവനേജിലെ സെന്‍റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിൽ വച്ചാണ് ദുക്റാന തിരുന്നാൾ ആഘോഷങ്ങൾ നടത്തപ്പെടുക. സഭ കടമുള്ള ദിനമായി ആചരിക്കുന്ന, വിശ്വാസത്തിൽ നമ്മുടെ പിതാവായ തോമാശ്ലീഹായുടെ തിരുന്നാളിന്, സൗത്ത്വാർക്ക് അതിരൂപതാ സീറോ മലബാർ ചാപ്ലെയിൻ റവ.ഫാ. ഹാൻസ് നേതൃത്വം നൽകും.

ജൂലൈ 3 നു തിങ്കളാഴ്ച വൈകിട്ട് 7.15 നു ആഘോഷമായ പരി. കുർബ്ബാനയോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. തോമാശ്ലീഹാ അനുസ്മരണ പ്രഭാഷണവും, ലദീഞ്ഞും തുടർന്നു നടത്തപ്പെടും. തിരുന്നാളിൽ പങ്കെടുത്ത് മാർത്തോമ്മാശ്ലീഹായുടെ മദ്ധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ചാപ്ലെയിൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഏവരേയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

പള്ളിയുടെ വിലാസം: സെന്‍റ് ജോസഫ്സ് ചർച്ച്, ബെഡ്വെൽ ക്രസന്‍റ്. എസ്ജി 1 1 എൻജെ . സ്റ്റീവനേജ്


റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻച്ചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.