• Logo

Allied Publications

Europe
വാൽഷിഹാം തീർത്ഥാടനത്തിനൊരുങ്ങി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
Share
ലണ്ടൻ: യുറോപ്പിലെന്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദിയായ വാൽഷിഹാം തീർത്ഥാടനം ഈ വർഷം ജൂലൈ പതിനാറിന് ഏറെ ആഘോഷപൂർവ്വം നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. യുകെയിൽ സീറോ മലബാർ സഭക്ക് സ്വന്തമായി ഒരു രൂപതയും ഇടയനും നിലവിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ തീർത്ഥാടനം എന്ന നിലയിൽ ഇക്കുറി ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യനാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ ഒരു നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പായ അഭി. മാർ ജോസഫ് സ്രാന്പിക്കലിന്‍റെ ഒൗദ്യോഗിക മേൽനോട്ടത്തിൽ ഈസ്റ്റ് ആംഗ്ലിയ ചാപ്ലിനായ ഫാ. ടെറിൻ മുള്ളക്കരയാണ് തീർത്ഥാടന ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇക്കുറി തിരുനാൾ ഏറ്റെടുത്തു നടത്തുന്നത് സഡ്ബറി കാത്തലിക് കമ്മ്യൂണിറ്റിയിലെ ഏഴു മലയാളി കുടുംബങ്ങളാണ്. പത്തു വർഷങ്ങൾക്ക് മുൻപ് കാനൻ ഫാ. മാത്യു വണ്ടാലക്കുന്നേലാണ് വാൽഷിഹാം തീർത്ഥടനത്തിന് തുടക്കം കുറിച്ചത്.

ഗ്രേറ്റ് ബ്രിട്ടൻ രൂപത നിലവിൽ വന്നതിന്‍റെയും രൂപതയുടെ പ്രഥമ മെത്രാനായി ബിഷപ് മാർ സ്രാന്പിക്കലിനെ അഭിവന്ദ്യ ഫ്രാൻസിസ്മാർപാപ്പ പ്രഖ്യാപിക്കുകയും ചെയ്തതിന്‍റെയും ഒന്നാം വാർഷിക ദിനമായ ജൂലൈ പതിനാറിന് തന്നെ അനുഗ്രഹദായികയായ പരിശുദ്ധ കന്യക മറിയത്തിന്‍റെ സന്നിധിയിലേക്ക് രൂപതയുടെ എല്ലാഭാഗത്തുനിന്നുമുള്ള വിശ്വാസികൾക്ക് തീർത്ഥാടനം നടത്തുവാൻ ഇടയാവുക എന്നത് സഭാമക്കളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷത്തിനു ഇടനൽകുന്ന അവസരമായി മാറുകയാണ്. ഇക്കഴിഞ്ഞ പത്തു വർഷങ്ങളായി വാൽഷിഹാം തീർത്ഥാടനം നടന്നു വരുന്നുവെങ്കിലും സീറോ മലബാർ സഭയുടെ കുടക്കീഴിൽ നടക്കുന്ന ആദ്യത്തെ തീർത്ഥാടനം എന്ന നിലയിൽ ഇക്കുറി തീർത്ഥാടനത്തിന് ഒരു ഒൗദോഗികഭാവവും കൈവരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ആദ്യമായി നടക്കുന്ന വാൽഷിഹാം തീർത്ഥാടനത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് വാൽഷിഹാമിന്‍റെ പുണ്യ ചരിത്രവും മറ്റു വിശേഷങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് പ്രമുഖ ക്രിസ്തീയ പ്രസിദ്ധീകരമായ സണ്‍ഡേ ശാലോം തീർത്ഥാടന സ്പെഷ്യൽ സപ്ലിമെന്‍റ് പുറത്തിറക്കി.
||
തീർത്ഥാടന ദിവസം രാവിലെ കൃത്യം ഒൻപതിനു തന്നെ ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകുന്നേരം അഞ്ചോടെ സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒൻപതിനു സെഹിയോൻ മിനിസ്ട്രി യുകെയുടെ അമരക്കാരൻ ഫാ സോജി ഓലിക്കൽ നയിക്കുന്ന മരിയ പ്രഭാഷണം, പതിനൊന്നര മുതൽ രണ്ടുവരെ അടിമവക്കൽ, രണ്ടിന് വാൽഷിഹാം തീർത്ഥാടനത്തിന്‍റെ ഏറ്റവും ആകർഷക ഘടകമായ മുത്തുക്കുടകളും വാദ്യമേളങ്ങളും അകന്പടി സേവിക്കുന്ന ഭക്തിനിർഭരമായ തിരുസ്വരൂപ പ്രദക്ഷിണം, തുടർന്ന് ബിഷപ് മാർ ജോസഫ് ശ്രാന്പിക്കൽ നേതൃത്വം നൽകുന്ന ആഘോഷമായ സമൂഹബലി എന്നിവയാണ് പ്രധാന ചടങ്ങുകൾ.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ഏറ്റവും പേരെടുത്ത ഗാന ശുശ്രൂഷകനായ റവ. ഫാ . സെബാസ്റ്റ്യൻ ചാമക്കാല നേതൃത്വം നൽകുന്ന ഗായക സംഘമാണ് ദിവ്യബലിക്കായി സംഗീതം ഒരുക്കുന്നത്. തീർത്ഥാടനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാർത്ഥം, മുഴുവൻ സമയവും പ്രവർത്തിക്കുന്ന,തനതു കേരള ശൈലിയിൽ സ്വാദിഷ്ടമായ വിഭവങ്ങൾ വളരെ മിതമായ നിരക്കിൽ ലഭ്യമാക്കുന്ന നാലു ഭക്ഷണ ശാലകളും ഉണ്ടായിരിക്കുന്നതാണ്.

തീർത്ഥാടന കേന്ദ്രത്തിന്‍റെ വിലാസം:
Catholic National Shrine of our Lady
Walsingham ,Houghton St Giles
Norfolk ,NR22 6AL

തീർത്ഥടന സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക .

Rev.Fr.Terin Mullakkara
Mob:07985695056

Mr.Bibin Augusthy
Mob : 07530738220

റിപ്പോർട്ട്: സോണി ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.