• Logo

Allied Publications

Europe
ന്യൂകാസിൽ മലയാളികളെ സംഗീതത്തിന്‍റെ മാസ്മരിക ലോകത്തെത്തിക്കാൻ 'സമ്മർ റെയിൻ '
Share
ന്യൂകാസിൽ: യുകെയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരുമാസമായി ഇടതടവില്ലാതെ സംഗീത പരിപാടി അവതരിപ്പിച്ചു മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പുതുതലമുറയിൽ ഏറെ ശ്രദ്ധേയനായ പിന്നണി ഗായകൻ വിൽസ്വരാജ് ഈ ഞായറാഴ്ച ന്യൂകാസിലിൽ എത്തുന്നു, മാൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മർ റെയിൻ എന്ന സാംസ്കാരിക സന്ധ്യയിൽ മൂന്നു മണിക്കൂറോളം നീണ്ട സംഗീത നിഷയാണ് സംഘാടകർ ട്രോക്കലി യൂണിയൻ ജാക് ഹാളിൽ ഒരുക്കിയിരിക്കുന്നത് .

ഇക്കഴിഞ്ഞ ദിവസങ്ങളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വിൽസ്വരാജ് ഷോ പലതും ശ്രോതാക്കളുടെ ആവശ്യപ്രകാരം വളരെ വൈകിയാണ് അവസാനിച്ചത്. തങ്ങളുടെ യൗവ്വനകാലത്തും , ബാല്യകാലത്തും തീയറ്ററുകളിലേക്കു ആകർഹിച്ചിരുന്ന ആദ്യ കാല സിനിമ താരം ശങ്കറാണ് മുഖ്യാതിഥിയായി എത്തുന്നത്. ശങ്കറുമായി പരിപാടിയിൽ പങ്കെടുക്കുന്ന ആളുകൾക്ക് പ്രത്യേക ചോദ്യ ഉത്തര പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട് . സാംസ്കാരിക സന്ധ്യക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ന്യൂ കാസിൽ സീറോ മലബാർ വികാരി ഫാ. സജി തോട്ടത്തിൽ . യുക്മ ദേശീയ പ്രസിഡന്‍റ് മാമൻ ഫിലിപ്പ് ,സെക്രെട്ടറി റോജിമോൻ വർഗീസ്, ട്രഷറർ അലക്സ് വർഗീസ് തുടങ്ങിയവരും സന്നിഹിതരാകും . പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് വർഗീസ് തെനംകാല , ഷെല്ലി ഫിലിപ്പ് എന്നിവരുമായി ബന്ധപ്പെടുക .07429982338, 07940359673.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ