• Logo

Allied Publications

Europe
ഒറ്റവർഷം അഭയാർഥികളായത് ആറരക്കോടി ആളുകൾ
Share
ബർലിൻ: ഇന്ന് ലോക അഭയാർഥി ദിനം. ഒരു വർഷംകൊണ്ടു മാത്രം യുദ്ധവും ആഭ്യന്തര സംഘർഷവും ചേർന്ന് സ്വന്തംമണ്ണിൽനിന്ന് പറിച്ചെറിഞ്ഞത് 6.5 കോടി ജനതയെയെന്ന് ഇതോടനുബന്ധിച്ചു പുറത്തിറക്കിയ റിപ്പോർട്ടിൽ യുനൈറ്റഡ് നേഷൻസ് ചൂണ്ടിക്കാട്ടുന്നു.

അഭയാർഥികളുടെ എണ്ണത്തിൽ പോയവർഷം റെക്കോഡിട്ടു. 4.03 കോടി ആഭ്യന്തരമായി സ്വന്തം വീടുകളിൽനിന്നും ദേശങ്ങളിൽനിന്നും പുറന്തള്ളപ്പെട്ടതെങ്കിൽ 2.8 കോടിയോളമാണ് അഭയംതേടി പുറത്തേക്കിറങ്ങിയത്.

2015ന്‍റെ അവസാനത്തിലെ 3,00,000 ത്തിൽ നിന്നാണ് 2.8 കോടിയിലേക്ക് പുറം അഭയാർഥികളുടെ എണ്ണം കുതിച്ചുയർന്നതെന്ന് യുനൈറ്റഡ് നേഷൻസ് ഹൈകമീഷണർ ഫോർ റെഫ്യൂജീസ് (യുഎൻഎച്ച്സിആർ) അറിയിച്ചു. ലോക അഭയാർഥിദിനത്തോടനുബന്ധിച്ചാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന റെക്കോഡ് കണക്കാണിതെന്നും പറയുന്നു. ഇവർക്കുവേണ്ടി മുന്പെന്നെത്തേക്കാളും ഉച്ചത്തിൽ ശബ്ദിക്കേണ്ട സമയമാണിതെന്നും ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനും തടയിടാനും ഐക്യം ആവശ്യമുണ്ടെന്നും യുഎൻ പറഞ്ഞു.

ഓരോ മൂന്നു സെക്കൻഡിലും ഓരോരുത്തർ വീതം അഭയാർഥികൾ ആക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 2016ൽ രജിസ്റ്റർ ചെയ്ത അഭയാർഥികളിൽ പകുതിയും കുട്ടികളായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ സിറിയയിൽനിന്നുമാണ്. 2016ൽ മാത്രം 1.2 കോടി ആളുകളാണ് സിറിയയിൽനിന്നു മാത്രം അഭയാർഥികളായത്. ആറു വർഷം പിന്നിട്ട സംഘർഷത്തിൽ 6.3 കോടി പേർ രാജ്യത്തിനകത്തുമാത്രം ചിതറിത്തെറിക്കപ്പെട്ടു. അഥവാ മൂന്നിൽ രണ്ടു പേരും ഭവനരഹിതരായി. ദക്ഷിണ സുഡാനാണ് അഭയാർഥികളുടെ എണ്ണത്തിൽ മുന്നിലുള്ള മറ്റൊരു രാജ്യം. അഫ്ഗാനിസ്താൻ, ഇറാഖ്, ഫലസ്തീൻ, പാകിസ്താൻ, ലബനാൻ, ഇറാൻ, യുഗാണ്ട, ഇത്യോപ്യ എന്നീ നാടുകളും സ്വന്തം മണ്ണിൽ അഭയമറ്റവരുടെ വേദനകളിലൂടെ കടന്നുപോവുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ