• Logo

Allied Publications

Europe
ബെർലിനും മ്യൂണിക്കിനുമിടയിൽ പുതിയ ഹൈസ്പീഡ് ട്രെയിൻ ഓടിത്തുടങ്ങി
Share
ബെർലിൻ: പുതിയ ഹൈസ്പീഡ് ട്രെയിൻ ബർലിനും മ്യൂണിച്ചിനുമിടയിൽ യാത്ര തുടങ്ങി. ആദ്യ യാത്രയിൽ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ഉൾപ്പെട്ടിരുന്നത്. ആറു മണിക്കൂറോളമെടുക്കുന്ന യാത്രാ സമയം 3.55 മണിക്കൂറിൽ പൂർത്തിയാക്കാൻ പുതിയ ട്രെയിനു സാധിക്കുന്നു.

എയർലൈൻ കന്പനികൾക്കും ബസ് സർവീസുകൾക്കും പുതിയ ട്രെയിൻ കടുത്ത ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ. 1996ൽ ആരംഭിച്ച അതിവേഗ റെയിൽപാത നിർമാണം കഴിഞ്ഞ വർഷമാണ് പൂർത്തിയായത്. 22 ടണലുകളും 29 പാലങ്ങളും പാതയിൽ ഉൾപ്പെടുന്നു.

മണിക്കൂറിൽ മുന്നൂറു കിലോമീറ്റർ വേഗത്തിലാണ് ട്രെയ്ൻ ഓടുന്നത്. തുറിംഗിൻ കാടുകളിലൂടെയാണ് പാതയുടെ 107 കിലോമീറ്റർ കടന്നു പോകുന്നത്. 1990ലെ ജർമൻ പുനരേകീകരണത്തിനുശേഷം കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട പദ്ധതിയാണിത്. അതിനാൽ തന്നെയാണ് ഇതിന്‍റെ പൂർത്തീകരണം ചരിത്ര പ്രധാന്യം അർഹിക്കുന്നതും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.