• Logo

Allied Publications

Europe
മാഞ്ചസ്റ്ററിൽ യുക്മ നോർത്ത് വെസ്റ്റ് റീജണ്‍ സ്പോർട്സ് മീറ്റ് 17 ന്
Share
മാഞ്ചസ്റ്റർ: യുക്മ നോർത്ത് വെസ്റ്റ് റീജണിന്‍റെ സ്പോർട്സ് മീറ്റ് ജൂണ്‍ 17ന് (ശനി) മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്‍റെ (എംഎംസിഎ) ആതിഥേയത്തിൽ വിഥിൻഷോ സെന്‍റ്ജോണ്‍സ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. രാവിലെ 10ന് മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭിക്കും. കായികമേളയിൽ റീജണിന്‍റെ കീഴിലുള്ള 13 അസോസിയേഷനിൽ നിന്നുമുള്ള കായിക താരങ്ങൾ പങ്കെടുക്കും. വിവിധ പ്രായത്തിലുള്ള ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. കായിക മേളയോടനുബന്ധിച്ച് നടക്കുന്ന വടംവലി മത്സരത്തിൽ വിജയികൾക്ക് ഏലൂർ കണ്‍സൽട്ടൻസി സ്പോണ്‍സർ ചെയ്യുന്ന 101 പൗണ്ടും രണ്ടാം സമ്മാനമായി ലൗവ് ടു കെയർ നഴ്സിംഗ് ഏജൻസി സ്പോണ്‍സർ ചെയ്യുന്ന 51 പൗണ്ടുമാണ് സമ്മാനമായി ലഭിക്കുന്നത്. 50 വയസിന് മുകളിൽ ഉള്ളവർക്കുള്ള മത്സരങ്ങളും കായിക മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ രാവിലെ 10.30ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രസിഡന്‍റ് ഷീജോ വർഗീസ്, സെക്രട്ടറി തങ്കച്ചൻ എബ്രഹാം എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ഷീജോ വർഗീസ്: 07852931287, തങ്കച്ചൻ ഏബ്രഹാം 07883022378, സാജു കാവുങ്ങ: 7850006328

വിലാസം: ST. JOHNS SCHOOL, WOODHOUSE LANE, WYTHENSHAWE MANCHESTER, M22 9NW.

റിപ്പോർട്ട്: അലക്സ് വർഗീസ്

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ