• Logo

Allied Publications

Europe
ഒരു ന്യൂജെൻ സെൽഫിക്ക് ജനപ്രിയ ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം
Share
സൂറിച്ച്: കേളി അന്താരാഷ്ട്ര കലോത്സവത്തിൽ സ്വിസ് മലയാളികൾ അണിയിച്ചൊരുക്കിയ ഒരു ന്യൂജെൻ സെൽഫിക്ക് രണ്ടാം സമ്മാനവും ജനപ്രിയ ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരവും കരസ്ഥമാക്കി. ഒന്നാം സമ്മാനം കേരളത്തിൽ നിന്നുള്ള ചിത്രത്തിനും മൂന്നാം സമ്മാനം വിയന്ന മലയാളികൾ അണിയിച്ചൊരുക്കിയ തൂവൽ എന്ന ഹ്രസ്വ ചിത്രത്തിനുമായിരുന്നു.

ഒരു പൊരി മതി എല്ലാം എരിഞ്ഞടങ്ങാൻ, ഒരു ചിരി മതി എല്ലാം നേരെയാക്കാൻ എന്ന സന്ദേശം പകർന്നു നൽകുന്ന ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് ടോം കുളങ്ങര, ബേബി കാക്കശേരി, ഫൈസൽ കാച്ചപ്പള്ളി എന്നിവർ ചേർന്നാണ്. ചിത്രത്തിന്‍റെ സംവിധാനവും കാമറയും കൈകാര്യ ചെയ്തിരിക്കുന്നത് ഫൈസൽ കാച്ചപ്പിള്ളിയാണ്. 3K ബാനറിലാണ് ചിത്രം നിർരിച്ചിരിക്കുന്നത്.

ഈ ചിത്രത്തിൻറെ നിശ്ചല ശ്ചായാഗ്രാഹകൻ പ്രദീപ് മണവാളനും സഹസംവിധാനം ടോം കുളങ്ങര, ബേബി കാക്കശേരി എന്നിവരും കഥ, തിരക്കഥ ജൂബി ദേവസിയുമാണ് നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ എലിസാ എബി, മരിയ അലക്സ്, ടോം കുളങ്ങര, ലീന കുളങ്ങര, ബേബി കാക്കശേരി, സെലിൻ പാറാണി എന്നിവരാണ് വേഷമിട്ടിരിക്കുന്നത്.

ഒരു ആധുനിക ക്യാപ്സൂൾ കുടുംബത്തിൽ അരങ്ങേറുന്ന മാനസിക സംഘർഷങ്ങളും അതിൽ നിന്നും ശിഥിലമാക്കപ്പെടുന്ന കുടുംബ ബന്ധങ്ങളുമാണ് ഒരു ന്യൂജെൻ സെൽഫിയുടെ കഥ. എത്ര വിദ്യാഭ്യാസമുണ്ടായാലും മതബോധമുണ്ടായാലും പരസ്പരം ക്ഷമിക്കാനും പൊറുക്കാനുമാകുന്നില്ലെങ്കിൽ ഒരു കാര്യവുമില്ല എന്ന സത്യം ഒരു പൊരി മതി എല്ലാം എരിഞ്ഞടങ്ങാൻ, ഒരു ചിരി മതി എല്ലാം നേരെയാക്കാൻ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ചിത്രത്തിന് കിട്ടിയ അംഗീകാരം സ്വിസ് മലയാളികൾക്ക് സമർപ്പിക്കുന്നുവെന്ന് ടോം കുളങ്ങര, ബേബി കാക്കശേരി, ഫൈസൽ കാച്ചപ്പള്ളി എന്നിവർ അറിയിച്ചു

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.