• Logo

Allied Publications

Europe
"ഏലിയാമ്മച്ചി’യായി കെപിഎസി ലളിത ജർമനിയിൽ
Share
ബെർലിൻ: മലയാളത്തിന്‍റെ പ്രിയ നടി കെപിഎസി ലളിത "ഏലിയാമ്മച്ചി’യായി ജർമനിയിൽ എത്തി. "ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്' എന്ന പുതിയ മലയാള സിനിമയുടെ ഷൂട്ടിംഗ് സംബന്ധിച്ച് എത്തിയ കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണ്‍ കൂടിയായ ലളിതചേച്ചിയെ മേഴ്സി തടത്തിൽ ഷ്വെൽമിൽ സ്വീകരിച്ചു.

പത്തേക്കറും വലിയ വീടും സ്വന്തമായുള്ള കടുത്ത കമ്യൂണിസ്റ്റുകാരനായ ഈപ്പച്ചന്‍റെ ഭാര്യയായ ഏലിയാമ്മച്ചി, ഭർത്താവിന്‍റെ മരണശേഷം തനിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ യൂറോപ്പിൽ താമസിക്കുന്ന ഇവരുടെ മക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി ഈപ്പച്ചൻ പൊന്നുപോലെ താലോലിച്ചിരുന്ന വീടും പുരയിടവും വിട്ട് മക്കളുടെ അടുത്തേയ്ക്കു പഴയ പ്രൗഢിയോടെ അമ്മച്ചിയായി എത്തുന്നതും ജർമനിയിലും ലണ്ടനിലും ഇറ്റലിയിലും താമസിക്കുന്ന മക്കളുടെ കുബുദ്ധിയിൽപ്പെട്ട് വൃദ്ധസദനത്തിലേയ്ക്കു ചേക്കേറി ചുരുങ്ങിക്കൂടേണ്ടി വരുന്നതുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ഇറ്റലിയിലുള്ള സൂസിമോളുടെ ആഗ്രഹപ്രകാരം അമ്മച്ചിയെ വത്തിക്കാനിലെത്തിച്ച് മാർപാപ്പായെ കാണിക്കാമെന്നുള്ള മോഹവും നൽകിയപ്പോൾ മനസില്ലാമനസോടെ അമ്മച്ചി യൂറോപ്പിലേക്ക് വിമാനം കയറുകയായിരുന്നു.

ഈപ്പച്ചനായി മധുവും ഏലിയാമ്മച്ചിയായി കെപിഎസി ലളിതയും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രയപ്പെട്ട നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യർ കന്യാസ്ത്രിയായും ഏതാനും ചില ജർമൻ മലയാളികൾ ചെറിയ റോളിലും സിനിമയിൽ എത്തുന്നുണ്ട്.

ഉത്തരചെമ്മീൻ എന്ന ചിത്രത്തിന്‍റെ വിജയത്തിനു ശേഷം ഹരിദാസ് ഹൈദരാബാദ് നിർമി്ക്കുന്ന ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തിന്‍റെ രചന, ഛായാഗ്രഹണം എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവഹിക്കുന്നത് ബെന്നി ആശംസയാണ്. ഗാനരചന വയലാർ ശരത്ചന്ദ്രവർമയും ഡോ.വേണുഗോപാലും സംഗീതം ബിനു ആനന്ദും നിർവഹിക്കുന്നു. ഗാനങ്ങൾ ആലപിച്ചത് ജി. വേണുഗോപാൽ, വൃന്ദ, രാജാറാം തുടങ്ങിയവരാണ്.

ലണ്ടിലും ജർമനിയിലും ഇറ്റലിയിലും കേരളത്തിലുമായി ചിത്രീകരണം നടത്തിയ ചിത്രത്തിന്‍റെ അവസാനഭാഗങ്ങൾ പൂർത്തിയാക്കാനാണ് സംവിധായകൾ ബെന്നി ആശംസയും സംഘവും ജർമനിയിലെത്തിയത്. ഓഗസ്റ്റ് അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.