• Logo

Allied Publications

Europe
വിയന്നയിൽ തിരുനാൾ ആഘോഷവും കമ്യൂണിറ്റി ഡേയും 18 ന്
Share
വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ മദർ തെരാസായുടെയും തിരുനാളും ഇടവക ദിനാചരണവും പരിശുദ്ധ ലൂർദ് മാതാവിന്‍റെ തിരുനാളിനോടുകൂടി സംയുക്തമായി ആഘോഷിക്കുന്നു. ഇതോടഎം.സി.സി വിയന്നയുടെ ഇടവക ദിനാഘോഷവും നടക്കും.

മൈഡിലിംഗ് ദേവാലയത്തിൽ ജൂണ്‍ 18ന് (ഞായർ) ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ആഘോഷമായ പൊന്തിഫികൽ കുർബാനക്ക് ഡോ. ജോർജ് പള്ളിപ്പറന്പിൽ എസ്ഡിബി മുഖ്യകാർമികനായിരിക്കും. ഫാ. നിക്സണ്‍ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണവും അഗാപ്പെയും നടക്കും. വിയന്ന അതിരൂപതയുടെ സഹായ മെത്രാൻ ഡോ. ഫ്രാൻസ് ഷാര്ൾ പ്രദക്ഷിണം നയിക്കും.

വിൻസണ്‍ കള്ളിക്കാടൻ, മാത്യൂസ് ചെറിയൻകാലയിൽ, റജി മേലഴകത്ത്, വർഗീസ് കൂടലി, ടോമിച്ചൻ പാരുകണ്ണിൽ, വിൻസെന്‍റ് പയ്യപ്പിള്ളി എന്നിവരാണ് ഈ വർഷത്തെ പ്രസുദേന്തിമാർ.

എംസിസി വിയന്നയുടെ ചാപ്ലിൻ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി, അസിസ്റ്റന്‍റ് ചാപ്ലിൻ ജോയി പ്ലാതോട്ടത്തിൽ, ജനറൽ കണ്‍വീനർ തോമസ് പടിഞ്ഞാറേകാലായിൽ, സെക്രട്ടറി സ്റ്റീഫൻ ചെവൂക്കാരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

റിപ്പോർട്ട്: ജോബി ആന്‍റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.