• Logo

Allied Publications

Europe
പരിശുദ്ധാത്മാവിനെ സ്വീകരിച്ച് സുവിശേഷ പ്രഘോഷണത്തിനിറങ്ങിയ ശ്ലീഹന്മാരുടെ ഉത്തരവാദിത്വം തന്നെയാണ് എല്ലാ ക്രൈസ്തവർക്കുമുള്ളത്: മാർ സ്രാന്പിക്കൽ
Share
ഗ്ലാസ്ഗോ (ലണ്ടൻ): പന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവിനെ സ്വീകരിച്ച് സുവിശേഷ പ്രഘോഷണത്തിനിറങ്ങിയ ശ്ലീഹന്മാരുടെ അതേ ഉത്തരവാദിത്വം തന്നെയാണ് എല്ലാ ക്രൈസ്തവർക്കുമുള്ളതെന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ. ഗ്ലാസ്ഗോയിലെ ഹാമിൽട്ടണ്‍ സെന്‍റ് കുത്ത്ബെർട്ട് ദേവാലയത്തിൽ നടന്ന അഞ്ചാമത് ഏകദിന ഒരുക്ക ധ്യാനത്തിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഈ ലോകത്ത് നീതിമാന്മാരായി ജീവിക്കുന്നവർക്ക് വരും ലോകത്തിൽ സ്വർഗഭാഗ്യം നേടാനാകുമെന്നും അന്തിമവിധിയെക്കുറിച്ച് അവർക്കു പേടിക്കേണ്ടതില്ലെന്നും മാർ സ്രാന്പിക്കൽ വിശ്വാസികളെ ഓർമിപ്പിച്ചു.

തിങ്കളാഴ്ച ലോംഗ് സൈറ്റ് സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ നടന്ന മാഞ്ചസ്റ്റർ റീജണിന്‍റെ ഒരുക്ക ധ്യാനത്തിലും നിരവധി ആളുകൾ പങ്കെടുത്തു. ഫാ. സജി മലയിൽ പുത്തൻപുരയ്ക്കലിന്‍റെ നേതൃത്വത്തിൽ നടന്ന കണ്‍വൻഷനിൽ ഫാ. സോജി ഓലിക്കൽ, ബ്രദർ റെജി കൊട്ടാരം എന്നിവർ വചന ശുശ്രൂഷയും പീറ്റർ ചേരാനല്ലൂരിന്‍റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷയും നിർവഹിച്ചു.

ആറാം ദിവസത്തെ ശുശ്രൂഷകൾ 14ന് (ബുധൻ) പ്രസ്റ്റണ്‍ റീജണിൽ നടക്കും. സെന്‍റ് അൽഫോൻസ കത്തീഡ്രലിൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ശുശ്രൂഷകൾ. മാർ ജോസഫ് സ്രാന്പിക്കൽ, ഫാ. സോജി ഓലിക്കൽ, ഫാ. ഫാൻസുവ പത്തിൽ, ബ്രദർ റെജി കൊട്ടാരം, പീറ്റർ ചേരാനല്ലൂർ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

റീജണിനു കീഴിലുള്ള വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽനിന്നും വരുന്ന വിശ്വാസികളേയും വൈദികരേയും സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട് അറിയിച്ചു.

വിലാസം: St. Alphonsa of Immaculate Conception Cathedral, St. Ignatious Square, Preston, PRI ITT.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.