• Logo

Allied Publications

Europe
പ്രവചനങ്ങൾക്കും മീതേ മാക്രോണ്‍
Share
പാരിസ്: ഫ്രഞ്ച് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ എമ്മാനുവൽ മാക്രോണിന്‍റെ പാർട്ടി ഭൂരിപക്ഷം നേടുമെന്ന പ്രവചനം വിവിധ സർവേകളിൽ വന്നതാണെങ്കിലും അതിനെയൊക്കെ അതിശയിക്കുന്ന പ്രകടനം തന്നെ നടത്തിയാണ് ഫ്രാൻസിന്‍റെ പുതുമുന്നേറ്റം.

ആഴ്ചകൾക്കുമുന്പ് പ്രസിഡന്‍റയി തെരഞ്ഞെടുക്കപ്പെട്ട എമ്മാനുവൽ മാക്രോണിന്‍റെ കക്ഷി 577ൽ 430 സീറ്റുമായി നാലിൽ മൂന്നു ഭൂരിപക്ഷം നേടുമെന്ന സൂചനകളുമായാണ് മാക്രോണിന്‍റെ ഒൻ മാർഷെ ചരിത്രംകുറിച്ചത്. സഖ്യകക്ഷിയായ മോഡം’15 സീറ്റുകൾ നേടിയതുകൂടി പരിഗണിച്ചാൽ പാർലമെന്‍റിൽ അരങ്ങേറ്റം കുറിക്കുന്ന പാർട്ടിക്കും മുന്നണിക്കും സന്പൂർണാധിപത്യമാകും.

32.3 ശതമാനമാണ് മുന്നണിയുടെ വോട്ടുവിഹിതം. മുൻ പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്തിന്‍റെ സോഷ്യലിസ്റ്റ് പാർട്ടി വെറും 9.5 ശതമാനം മാത്രം വോട്ടുമായി നാണംകെട്ടപ്പോൾ നിക്കാളോസ് സർകോസിയുടെ റിപ്പബ്ലിക്കൻ കക്ഷി 21.5 ശതമാനം വോട്ട് നേടി താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായെങ്കിലും റിപ്പബ്ലിക്കൻ കക്ഷിക്ക് കഴിഞ്ഞതവണ നേടിയ നൂറോളം സീറ്റുകൾ നഷ്ടമാകുമെന്നാണ് സൂചന. തീവ്ര വലതുപക്ഷമായ ലീ പെന്നിെൻറ നാഷണൽ ഫ്രണ്ടിന് 13.2 ശതമാനം വോട്ടു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 11 ശതമാനമായിരുന്നു പാർട്ടി വിഹിതം.

വോട്ടർമാർ മടിച്ചുനിന്ന തെരഞ്ഞെടുപ്പിൽ പകുതിപേർ പോലും വോട്ടുചെയ്യാനെത്തിയില്ല. കഴിഞ്ഞതവണ 57.2 ശതമാനം വോട്ടർമാരുണ്ടായിരുന്നത് ഇത്തവണ 48.7 ശതമാനമായാണ് കുറഞ്ഞത്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ നാലു സ്ഥാനാർഥികൾ മാത്രമാണ് യഥാർഥത്തിൽ വിജയം കണ്ടത്. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 50 ശതമാനം നേടിയവരെയാണ് ഒന്നാം ഘട്ടത്തിൽ വിജയിയായി കണക്കാക്കുക. അവശേഷിച്ച മണ്ഡലങ്ങളിൽ കൂടുതൽ വോട്ടുലഭിച്ച ആദ്യ രണ്ടുപേർ തമ്മിൽ രണ്ടാം ഘട്ടത്തിൽ വീണ്ടും ഏറ്റുമുട്ടും. 577ൽ 573ലും വിജയി ആയില്ലെന്നതിനാൽ യഥാർഥ അങ്കം അടുത്ത ഞായറാഴ്ച നടക്കുന്ന രണ്ടാം ഘട്ടത്തിലാകും. ഇതിലും വലിയ മാറ്റങ്ങളില്ലാതെ ജയം അടിച്ചെടുക്കാനാവുമെന്ന ആത്മ വിശ്വാസത്തിലാണ് മാക്രോണ്‍.

അതേസമയം, ആദ്യമായി പാർലമന്‍റിലെത്തുന്ന കക്ഷിയായ ഒൻ മാർഷെയെ പ്രതിനിധാനം ചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും ഇതുവരെയും ഭരണപ്രക്രിയയുടെ ഭാഗമായില്ലെന്നത് മോക്രാണിന് വലിയ വെല്ലുവിളിയാകും. ഫ്രാൻസിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇടതും വലതുമല്ലാത്ത കക്ഷി തെരഞ്ഞെടുപ്പിൽ വിജയം കുറിക്കുന്നത്. പാർലമെന്‍റിൽ ഭൂരിപക്ഷം ഉറപ്പാക്കാനാവുന്നതോടെ നേരത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനംചെയ്ത പരിഷ്കാരങ്ങൾ നടപ്പാക്കാൻ മാക്രാണിന് ആകുമെന്നതും ശ്രദ്ധേയമാണ്.

ബജറ്റ് വിഹിതം 6500 കോടി ഡോളർ കുറക്കുക, 1,20,000 സർക്കാർ ജീവനക്കാരെ കുറക്കുക, തൊഴിൽ വിപണിയും പെൻഷൻ വിതരണവും സ്വകാര്യ മേഖലയിലേതിനു സമാനമായി മാറ്റുക തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങൾ. കാലാവസ്ഥ വ്യതിയാന കരാറിൽനിന്ന് പിൻവാങ്ങാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തിനെതിരെ നിലയുറപ്പിച്ചതുൾപ്പെടെയുള്ള നിലപാടുകളുമായി ഇതിനകം ഫ്രാൻസിൽ ജനകീയനാണ് മാക്രോണ്‍. കാര്യങ്ങൾ ഇത്രയുമായപ്പോൾ മാകോണ്‍ ഫ്രാൻസിന്‍റെ പുതിയ മാക്രോളിയോണ്‍ എന്ന വിശേഷണത്തിൽ എത്തിനിൽക്കെയാണ് 39 കാരനായ പ്രസിഡന്‍റ് എമ്മാനുവൽ മാക്രോണ്‍.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.