• Logo

Allied Publications

Europe
ജർമനിയിൽ വിദേശ വിദ്യാർഥികൾ ഫീസ് നൽകണം
Share
ബെർലിൻ: യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യങ്ങളിൽ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി ജർമനിയിലെത്തുന്ന വിദ്യാർഥികൾ ഇനി മുതൽ ഫീസ് നൽകേണ്ടി വരും. മധ്യജർമൻ സംസ്ഥാനമായ വെസ്റ്റ്ഫാളിയ സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളാണ് ഫീസ് ഏർപ്പെടുത്തുന്നത്. ഓരോ സെമസ്റ്ററിനും 1,500 യൂറോ (ഒരു ലക്ഷം രൂപ) യാണ് ഫീസിനത്തിൽ അടയ്ക്കേണ്ടത്. നിയമം അടുത്ത വിന്‍റർ സെമസ്റ്ററിൽ (ഒക്ടോബർ മുതൽ) പ്രാബല്യത്തിലാക്കാനാണ് സർക്കാരിന്‍റെ നീക്കം.

പുതിയ തീരുമാനം ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളെയാണ് ഏറെ ബാധിക്കുന്നത്. കുറെക്കാലമായി ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്നും ഒട്ടനവധി വിദ്യാർഥികൾ ജർമനിയിൽ ഉന്നതവിദ്യാഭ്യാസത്തിനായി എത്തുണ്ട്. എന്നാൽ ഇവിടെയെത്തുന്ന വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം 90 ഫുൾ ഡേയോ, 180 ഹാഫ് ഡേയോ ജോലി ചെയ്തു കാഷ് സന്പാദിക്കാൻ നിലവിൽ നിയമമുണ്ട്. അതിനു മാറ്റം വന്നിട്ടില്ല. പഠനം പൂർത്തിയാക്കുന്നവർക്ക് 18 മാസം ജോലി സന്പാദന വീസായും ജർമൻ സർക്കാർ അനുവദിക്കുന്നുണ്ട്. ജർമൻ ഭാഷയിലോ, ഇംഗ്ളീഷ് ഭാഷയിലോ ആണ് ഉന്നതവിദ്യാഭ്യാസം നടത്തേണ്ടത്.

ഇന്ത്യയെ കൂടാതെ ചൈന, ജപ്പാൻ, റഷ്യ, ടർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും ഈ പുതിയ ഫീസ് ഘടന ബാധിക്കും. എന്നാൽ ജർമനിയിൽ ജനിച്ചു വളർന്ന ജർമൻ സ്കൂൾ സർട്ടിഫിക്കേറ്റുള്ള കുട്ടികളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി ആർമീൻ ലാഷെറ്റ് വ്യക്തമാക്കി.

വെസ്റ്റ് ഫാളിയ സംസ്ഥാനത്ത് ഭരണം മാറിയതിനെ തുടർന്നാണ് ഈ നിയമം നിലവിൽ വരുന്നത്. മെർക്കലിന്‍റെ പാർട്ടിയായ സിഡിയുവും എഫ്ഡിപിയും തമ്മിലുള്ള മുന്നണിയാണ് ഈയടുത്ത നാളിൽ നടന്ന തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റുകളെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുത്തിരുന്നു. ഫീസിന്‍റെ കാര്യത്തിൽ ഇരുകക്ഷികളും തമ്മിൽ ശനിയാഴ്ച നടന്ന ചർച്ചയിൽ ധാരണയായി. ഇതനുസരിച്ച് പ്രതിവർഷം 100 മില്യണ്‍ യൂറോ സർക്കാരിന്‍റെ ഖജനാവിലെത്തുമെന്ന് എഫ് ഡിപി അധ്യക്ഷൻ ക്രിസ്റ്റ്യാൻ ലിൻഡ്നർ മാദ്ധ്യമങ്ങളെ അറിയിച്ചു. അധിക വരുമാനം യൂണിവേഴ്സിറ്റികളുടെ നവീകരണത്തിനും ഉന്നമനത്തിനുമായി ചെലവഴിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഫീസ് മാതൃക സ്റ്റുട്ട്ഗാർട്ട് നഗരം സ്ഥിതിചെയ്യുന്ന ജർമനിയിലെ മറ്റൊരു സംസ്ഥാനമായ ബാഡൻ വ്യുർട്ടെംബർഗിലും പ്രാബല്യത്തിലാവുമെന്നും എഫ്ഡിപി അധ്യക്ഷൻ വെളിപ്പെടുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.