• Logo

Allied Publications

Europe
കേളി അന്താരാഷ്ട്ര കലോത്സവത്തിൽ "തൂവലി’ന് പുരസ്കാരം
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ നടന്ന കേളി അന്താരാഷ്ട്ര കലോത്സവത്തിൽ തിളക്കമാർന്ന പുരസ്കാരവുമായി ഹൃസ്വ ചിത്രം "തൂവൽ’ ഓസ്ട്രിയൻ മലയാളികൾക്ക് അഭിമാനമായി മാറി. അവസാന റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട നാല് ചിത്രങ്ങളിൽ നിന്നാണ് മൂന്ന് ചിത്രങ്ങളെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. മൂന്നാം സ്ഥാനം നേടിയ തൂവലിന് കാഷ് അവാർഡിനൊപ്പം പ്രശസ്തിപത്രവും ട്രോഫിയും ലഭിച്ചു. തൂവലിന് കിട്ടിയ അംഗീകാരം വിയന്ന മലയാളികൾക്കായി സമർപ്പിക്കുന്നുവെന്ന് അണിയറ പ്രവർത്തകരായ മോനിച്ചൻ കളപ്പുരക്കൽ, പ്രിൻസ് പള്ളിക്കുന്നേൽ എന്നിവർ അറിയിച്ചു.

വളരെ പക്വതയാർന്ന തിരക്കഥയും സംഭാഷണവും ഒരു കുളിർമഴ പോലെ ഒഴുകി നീങ്ങിയ പശ്ചാത്തല സംഗീതം. വിയന്നയുടെ മനോഹാരിത ഒപ്പിയെടുത്ത കാമറ. മികച്ച വിഷ്വൽസ്. എല്ലാത്തിനുമുപരി മികവുറ്റ സംവിധാനം വിയന്നയിലെ കഴിവുറ്റ ഒരുപറ്റം കലാകാര·ാർ അണിയിച്ചൊരുക്കിയ “തൂവൽ” എന്ന ഹൃസ്വചിത്രത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

എന്തിനോ വേണ്ടി പരക്കം പായുന്ന മനുഷ്യന്‍റെ തിരക്കിട്ട ജീവതത്തിലൂടെയാണ് തൂവൽ” ആരംഭിക്കുന്നത്. ആ തിരക്കുകൾക്കിടയിലും അവൻ അനുഭവിക്കുന്ന ഏകാന്തത.. അതിനോടൊപ്പം ആരാലും ശ്രദ്ധിക്കപ്പെടാതെ ഇന്നും നിലനിൽക്കുന്ന അവന്‍റെയുള്ളിലെ ഒരു പിടി സ്നേഹവും ദൈന്യതയും ഇവയൊക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ ഹൃദ്യവും ഉജ്ജ്വലവുമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.

പൂർണമായും വിയന്നയിൽ അണിയിച്ചൊരുക്കിയ ഹൃസ്വചിത്രം വിയന്നയുടെ മനോഹാരിത അതേപടി ഒപ്പിയെടുത്തിട്ടുണ്ട്. ഒപ്പം മികച്ച എഡിറ്റിംഗ്, സംഗീതം എന്നിവയും ഷാജി ചേലപ്പുറത്തിന്‍റെ അഭിനയ ചാതുര്യവും ഹന്ന ഇയ്യാത്തുകളത്തിൽ എന്ന കൊച്ചുമിടുക്കിയുടെ പാടവവും കൂടിയായപ്പോൾ, പുണ്യം ഹൃദയതലങ്ങളിലേക്ക് പെയ്തിറങ്ങുന്നൊരു ചിത്രമായി തൂവൽ മാറി.

കഥ, തിരക്കഥ, ഗാനം ഇവയൊക്കെ നിർവഹിച്ചിരിക്കുന്നത് മോനിച്ചൻ കളപ്പുരയ്ക്കലാണ്. അനുഗ്രഹീത കലാകാരനും എഴുത്തുകാരനുമായ ജി. ബിജുവാണ് സംവിധാനവും മേക്കപ്പും നിർവഹിച്ചിരിക്കുന്നത്. മോനിച്ചൻ, ബിനു മാർക്കോസ് എന്നിവരാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രിൻസ് പള്ളിക്കുന്നേലാണ് ഈ ചിത്രത്തിന്‍റെ നിർമാതാവ്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.