• Logo

Allied Publications

Europe
പ്രധാനമന്ത്രി പദം കൈവിടില്ല; അഞ്ച് വർഷം ഭരിക്കുമെന്ന് തെരേസ മേ
Share
ലണ്ടൻ: പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും പുതിയ സർക്കാർ രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി പദം രാജിവയ്ക്കില്ലെന്നും മേ വ്യക്തമാക്കി.

അതേസമയം, ബെക്കിംഗ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുമായി നടന്ന കൂടിക്കാഴ്ചയിൽ സർക്കാർ രൂപീകരിക്കാൻ മേ അവകാശവാദം ഉന്നയിച്ചിരുന്നു. ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് ഓഫ് നോർത്തേണ്‍ ഐർലൻഡ് (ഡിയുപി) പിന്തുണ ലഭിച്ചെന്നാണ് മേ രാജ്ഞിയെ അറിയിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

650 അംഗ പാർലമെന്‍റൽ കേവലഭൂരിപക്ഷത്തിന് 326 സീറ്റുകൾ വേണം. കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റിന്‍റെ കുറവാണ് കണ്‍സർവേറ്റിവ് പാർട്ടിക്കുള്ളത്. 10 സീറ്റുകളുള്ള ഡിയുപിയുമായി ഒന്നിക്കുന്പോൾ 328 സീറ്റിന്‍റെ അംഗബലമുണ്ട്.

2020 വരെ അധികാരത്തിൽ തുടരാമെന്നിരിക്കെ അപ്രതീക്ഷിതമായാണ് ഏഴാഴ്ച മുന്പ് ഏവരെയും ഞെട്ടിച്ച് തെരേസ മേ ബ്രിട്ടനിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചെത്താമെന്ന കണക്കുകൂട്ടലിൽ മാത്രമായിരുന്നു ഈ തീരുമാനമെങ്കിലും കേവല ഭൂരിപക്ഷമില്ലാതെ മേ തെരഞ്ഞെടുപ്പിൽ കാലിടറുകയും ചെയ്തു. ഇനിയും ബ്രെക്സിറ്റുമായി മേയുടെ മുന്നോട്ടുള്ള പോക്ക് ഏറെ കടുപ്പം നിറഞ്ഞതായിരിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.