• Logo

Allied Publications

Europe
സെൻട്രൽ മാഞ്ചസ്റ്ററിൽ വി.തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ആഘോഷം ജൂലൈ 9ന്
Share
മാഞ്ചസ്റ്റർ: വി.തോമാശ്ലീഹായുടേയും വി.അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ സെൻട്രൽ മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഈ വർഷവും അത്യധികം ഭക്തിയോടെ ആഘോഷിക്കുന്നു. ജൂലൈ 3 തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് ഇടവക വികാരി റവ.ഫാ. തോമസ് തൈക്കൂട്ടത്തിൽ കൊടിയേറ്റുന്നതോടെ തിരുനാളിന് തുടക്കം കുറിക്കും. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവയും ഉണ്ടായിരിക്കും.

ജൂലൈ 4 മുതൽ 6 വരെ വൈകിട്ട് 6.30 ന് വി.കുർബാനയും നെവേനയും നടത്തപ്പെടുന്നതാണ്. ജൂലൈ 7 ന് വൈകിട്ട് 7.30നും ജൂലൈ 8 ന് രാവിലെ പത്തിനും വി.കുർബാനയും നെവേനയും ഉണ്ടായിരിക്കുന്നതാണ്.

പ്രധാന തിരുനാൾ ദിനമായ ജൂലൈ 9ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആഘോഷമായ പാട്ടുകുർബ്ബാനയ്ക്ക് റവ.ഫാ.സെബാസ്റ്റ്യൻ ചാമക്കാല മുഖ്യ കാർമ്മികനാകും. ദിവ്യബലിക്കും മറ്റ് തിരുക്കർമങ്ങൾക്കും ശേഷം കഴുന്ന് എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം ആറോടു കൂടി കലപരിപാടികൾ ആരംഭിക്കും. ഇടവക കുടുംബ യൂണിറ്റുകളുടേയും, സണ്‍ഡേ സ്കൂൾ കുട്ടികളുടേയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് സ്നേഹ വിരുന്നോടെ തിരുനാളിന് സമാപനം കുറിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഹാൻസ് ജോസഫ് (ട്രസ്റ്റി) ഫോണ്‍: 7951222331
വർഗ്ഗീസ് കോട്ടയ്ക്കൽ(ട്രസ്റ്റി)
ഫോ: 7812365564
അനിൽ അധികാരം (കണ്‍വീനർ)
07912411072

ദേവാലയത്തിന്‍റെ വിലാസം:
ST. JOSEPH R C CHURCH,
PORTLAND CRESCENT,
MANCHESTER,
M13 OBU.

റിപ്പോർട്ട്: അലക്സ് വർഗീസ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.