• Logo

Allied Publications

Europe
രണ്ടാംശനിയാഴ്ച കണ്‍വൻഷനിൽ ബഥേലിൽ വീണ്ടുമൊരു പന്തക്കുസ്താനുഭവ ശുശ്രൂഷ
Share
ബർമിംഗ്ഹാം: പന്തക്കുസ്താ വാരത്തിലെ രണ്ടാംശനിയാഴ്ച കണ്‍വൻഷനിൽ വീണ്ടുമൊരു പന്തക്കുസ്താനുഭവത്തിനായി ബഥേൽ ഒരുങ്ങി. ആയിരങ്ങളുടെ പ്രാർത്ഥനയാൽ നയിക്കപ്പെടുന്ന കണ്‍വൻഷൻ നാളെ രാവിലെ 8ന് ആരംഭിക്കുന്പോൾ .ഫാ. സോജി ഓലിക്കലിനൊപ്പം ഇത്തവണ അഭിഷേക ശുശ്രൂഷയുമായി വീണ്ടും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാന്പിക്കൽ, പ്രശസ്ത വചനപ്രഘോഷകനും കാലഘട്ടത്തിന്‍റെ ദൈവികോപകരണമായിക്കൊണ്ട് അടയാളങ്ങളും അത്ഭുതങ്ങളും സാധ്യമാക്കുവാൻ ദൈവം തെരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന വിടുതൽ ശുശ്രൂഷകനുമായ ബ്രദർ റെജി കൊട്ടാരം എന്നിവരും വചനവേദിയിലെത്തും.

അഞ്ചുവയസുമുതൽ വിവിധ പ്രായക്കാരായ കുട്ടികൾക്ക് പ്രത്യേക ക്ലാസുകളും അനുബന്ധ ശുശ്രൂഷകളും നടക്കുന്പോൾ യഥാർത്ഥ ദൈവികസ്വാതന്ത്ര്യം പ്രതിപാദിക്കുന്ന പ്രത്യേക ന്ധ ടീൻ റിവൈവൽ കണ്‍വെൻഷൻ ഇത്തവണ ടീനേജുകാർക്കായി നടക്കുന്നു. കുട്ടികൾക്കായി കിംഗ്ഡം റെവലേറ്റർ മാഗസിൻ സൗജന്യമായി കണ്‍വൻഷനിൽ വിതരണം ചെയ്യുന്നു.

രാവിലെ മരിയൻ റാലിയോടെ തുടങ്ങുന്ന കണ്‍വെൻഷൻ വൈകിട്ട് 4നു ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. ഏതൊരാൾക്കും മലയാളത്തിലോ ഇംഗ്ലീഷിലോ കുന്പസാരിക്കുവാനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും .ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ, ബുക്കുകൾ, പ്രാർത്ഥനാ ഉപകരണങ്ങൾ എന്നിവയടങ്ങിയ 'എൽഷദായ്' സെന്‍റർ കണ്‍വെൻഷനിൽ പ്രവർത്തിക്കുന്നതാണ്.

സ്ഥലം:
ബഥേൽ കണ്‍വെൻഷൻ സെൻറർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമ്മിംഗ്ഹാം
B70 7JW

കൂടുതൽ വിവരങ്ങൾക്ക്:

ഷാജി: 07878149670
അനീഷ്: 07760254700
ടോമി ചെന്പോട്ടിക്കൽ: 07737935424.

റിപ്പോർട്ട്: ബാബു ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.