• Logo

Allied Publications

Europe
ഖത്തറിനു പിന്തുണയുമായി ഉർദുഗാൻ
Share
അങ്കാറ: സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ നയതന്ത്ര ബന്ധം വിച്ഛേദിച്ച് ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടിക്കെതിരെ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഖത്തർ തീവ്രവാദത്തെ സഹായിക്കുന്നു എന്നതരത്തിലുള്ള ഗൾഫ് രാജ്യങ്ങളുടെ ആരോപണം ഗൗരവതരമാണ്. ഉപരോധങ്ങൾ ഏർപ്പെടുത്തി ഖത്തറിനെ ഒറ്റപ്പെടുത്തിയതുകൊണ്ടു പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും ഉർദുഗാൻ.

ഖത്തറിെൻറ നേതാക്കളെ തനിക്ക് നന്നായി അറിയാം. ഭീകരർക്ക് സഹായം നൽകുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ ഖത്തറിനെ ആദ്യം തള്ളിപ്പറയുന്നത് തുർക്കിയായിരിക്കും. പ്രതിസന്ധിയിൽ തളരാതെ പിടിച്ചുനിൽക്കുന്ന ഖത്തറിനെ അദ്ദേഹം പ്രശംസിച്ചു.

പ്രതിസന്ധി പരിഹരിക്കാൻ എല്ലാ സഹായവുമായി തുർക്കി മുന്നിലുണ്ടാകുമെന്നും ഖത്തറുമായും മറ്റ് അറബ് രാജ്യങ്ങളുമായുള്ള ബന്ധം തുടരുമെന്നും ഉർദുഗാൻ വ്യക്തമാക്കി. പ്രശ്നത്തിൽ സൗദിയെ നേരിട്ട് കുറ്റപ്പെടുത്താതിരിക്കാനും ഉർദുഗാൻ ശ്രദ്ധിച്ചു.

ചർച്ചയിലൂടെ ഇപ്പോൾ ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.ഫ്രഞ്ച് പ്രസിഡൻറ് മാക്രോണ്‍, ലെബനാൻ പ്രധാനമന്ത്രി സഅദ് അൽ ഹരീരി, ജോർഡൻ രാജാവ് കിംഗ് അബ്ദുല്ല തുടങ്ങിയ നേതാക്കളുമായി വിഷയം ചർച്ചചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രതലത്തിൽ സമ്മർദം ചെലുത്തി പ്രശ്നം പരിഹരിക്കാനാണ് നോക്കുന്നത്. ഉപരോധം ഉടൻ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉർദുഗാൻ പറഞ്ഞു. പ്രശ്നപരിഹാരത്തിെൻറ സാധ്യതകൾ തേടി നേരത്തെ ഖത്തർ, റഷ്യ, കുവൈത്ത്, സൗദി നേതാക്കളുമായും ഉർദുഗാൻ ചർച്ച നടത്തിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.