• Logo

Allied Publications

Europe
റൊണാൾഡോ ഫിഫ 18 കവർ സ്റ്റാർ
Share
ബർലിൻ: റയൽ മാഡ്രിഡിന്‍റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫിഫ 18 എന്ന ഫുട്ബോൾ കംപ്യൂട്ടർ ഗെയിമിന്‍റെ കവർ സ്റ്റാറായി തെരഞ്ഞെടുത്തു. പ്രീ ഓർഡർ ചെയ്യുന്നവർക്ക് അഞ്ച് അൾട്ടിമേറ്റ് ടീം മത്സരങ്ങളിൽ അദ്ദേഹത്തെ കളിപ്പിക്കാനും അവസരം ലഭ്യമാണ്. ആദ്യമായാണ് ക്രിസ്റ്റ്യാനോ ഇവരുടെ കവർ സ്റ്റാറാകുന്നത്. ചാന്പ്യൻസ് ലീഗിൽ നടത്തിയ പ്രകടനങ്ങളാണ് ഇതിനു കാരണം.

ഇതോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക റൊണാൾഡോ എഡിഷൻ (ഐക്കണ്‍ എഡിഷൻ) ഒൗദ്യോഗികമായി സെപ്റ്റംബർ 29 ന് റിലീസ് ചെയ്യും. ഇഎ സ്പോർട്സാണ് ഈ ഗെയിം പുറത്തിറക്കുന്നത്. ഇത്തരമൊരു വാർത്ത വന്നതോടെ റോണിയുടെ എഫ്ബിയിലെ ചിത്രത്തിന് 36,500 കമന്‍റുകളും 3,4 മില്യൻ ലൈക്കുകളുമാണ് ലഭിച്ചത്.

കഴിഞ്ഞ പ്രാവശ്യത്തെ ന്ധബാലൻ ഡി ഓർന്ധ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ 32 കാരനായ റൊണാൾഡോ യൂറോപ്പിലെ മികച്ച താരമായി രണ്ടു പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
റയൽ മാഡ്രിഡിനൊപ്പം ചാന്പ്യൻസ് ലീഗും പോർച്ചുഗലിന്‍റെ ജേഴ്സിയിൽ യുവേഫ യൂറോ കപ്പ് നേടിയതാണ് റൊണാൾഡോയെ മികച്ച താരത്തിലേക്കുള്ള വഴിയിൽ ബഹുദൂരം മുന്നിലെത്തിച്ചതുതന്നെ. യൂറോ കപ്പിൽ റൊണാൾഡോയുടെ മികവിലാണ് പോർച്ചുഗൽ ഫൈനലിൽ എത്തിയത്. എന്നാൽ, ഫൈനലിൽ പരിക്കേറ്റ് കളം വിടേണ്ടിവന്നെങ്കിലും ആതിഥേയരായ ഫ്രാൻസിനെ കീഴടക്കി പറങ്കിപ്പട തങ്ങളുടെ കന്നി യൂറോ കപ്പ് ചുണ്ടോാടടുപ്പിച്ചു. 2014 ലാണ് റൊണാൾഡോയെ തേടി മികച്ച യൂറോപ്യൻ താരത്തിനുള്ള പുരസ്കാരം മുന്പ് എത്തിയത്.2003 മുതൽ 2009വരെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്നു റൊണാൾഡോ. 2009ൽ സ്പാനിഷ് വന്പ·ാരായ റയൽ മാഡ്രിഡിൽ എത്തി. മാഞ്ചസ്റ്ററിനൊപ്പവും റയലിനൊപ്പവും യുവേഫ ചാന്പ്യൻസ് ലീഗ് കിരീടത്തിൽ പങ്കാളിയായി. ഇരു ടീമുകൾക്കൊപ്പവും ഫിഫ ക്ലബ് ലോകകപ്പിലും പോർച്ചുഗൽ താരം മുത്തമിട്ടു.32 മില്യൻ യൂറോയാണ് വാർഷികവരുമാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.